വിവര സാങ്കേതിക രംഗത്തെ അമേരിക്കന്‍ ഭീമനായ ആപ്പിള്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ വമ്പന്‍ ലാഭം ഉണ്ടാക്കാന്‍ ആരംഭിച്ചു. മക്ബുക്ക് കമ്പ്യൂട്ടറുകള്‍ ഐ പോഡ് എന്നിവയുടെ വില്‍പ്പനയിലൂടെ 36 ശതമാനത്തോളം ലാഭമാണ് ആപ്പിള്‍ ഉണ്ടാക്കി എടുത്തത്.
മാര്‍ച്ച് 29 ന് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 1.05 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 770 ദശലക്ഷം ഡോളര്‍ മാത്രമാണ് ആപ്പിള്‍ നേടിയത്. ഈ സാമ്പത്തിക പാദത്തില്‍ 2,289,000 മാക് കമ്പ്യൂട്ടറുകള്‍ വിപണിയില്‍ വിതരണം ചെയ്യാന്‍ മാകിനായി.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 51 ശതമാനമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തിയ വില്‍പ്പനയിലൂടെ ആപ്പിളിന്‍റെ വരുമാനം 44 ശതമാനമാണ് ഉയര്‍ന്നത്. ഈ പാദത്തിലെ മൊത്ത വരുമാനം 7.51 ബില്യണായി.
കമ്പനി ഈ സമയത്ത് 10,644,000 ഐ പോഡുകളും വില്‍പ്പന നടത്തി. 1 ശതമാനം വില്‍പ്പന ഉയര്‍ന്നു. 1.7 ദശലക്ഷം ഐ ഫോണുകളാണ് ആപ്പിള്‍ വില്‍പ്പന നടത്തിയത്. അടുത്ത സാമ്പത്തിക പാദത്തില്‍ 7.2 ബില്യണ്‍ ഡോളര്‍ കണ്ടെത്താനാകുമെന്നാണ് ആപ്പിളിന്‍റെ പ്രതീക്ഷ.
|