പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുബിസോഫ്റ്റ് ഇന്ത്യയിലേക്ക്
PTIPRO
പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളും വിതരണക്കാരുമായ യുബിസോഫ്റ്റ് ഗെയിംലോഫ്റ്റിന്‍റെ പൂനെയിലെ സ്റ്റുഡിയോ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. മൊബൈല്‍ രംഗത്തെ വീഡിയോഗെയിം നിര്‍മ്മാണത്തിലെ പ്രമുഖരാണ് ഗയിം ലോഫ്റ്റ്. ഇന്ത്യന്‍ മൊബൈല്‍ ഗെയിം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്.

സ്പ്ലിന്‍റര്‍ സെല്‍ പരമ്പര, റയിന്‍‌ബോസിക്‍സ് പരമ്പര തുടങ്ങിയ ഗെയിമുകളുടെ അണിയറയില്‍ യൂബിസോഫ്റ്റ് ആയിരുന്നു. അന്താരാരാഷ്ട്ര കമ്പനി ഗെയിം ലോഫ്റ്റിന്‍റെ സ്റ്റുഡിയോ ഏറ്റെടുക്കാന്‍ പോകുന്ന വിവരം അറിയിച്ചിരിക്കുന്നത് ഗെയിം ലോഫ്റ്റിന്‍റെ രാജ്യാന്തര മാനേജരായ രവി കുമാറാണ്.

മൊബൈല്‍ ഗെയിം നിര്‍മ്മാണ രംഗത്ത് ആഗോള തലത്തിലുള്ള ഉറവിടമാകാന്‍ ഒരുങ്ങുകയാണ് തങ്ങളെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളെക്കാള്‍ 40 ശതമാനം വളര്‍ച്ച ഉണ്ടാക്കാനായെന്നും രവി കുമാര്‍ പറയുന്നു. 2007-2008 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2.5 കോടിയായിരുന്നു.
കൂടുതല്‍
മമ്മൂട്ടി ‘സോഫ്റ്റ്’ ആവുന്നു
സംഗീത മൊബൈലുമായി നോക്കിയ
ഡെല്‍ പി സി ചെന്നൈയില്‍ നിന്നും
യാഹൂവിന് ലാഭം കൂടി
അക്‍സഞ്ചര്‍ ആളെ കൂട്ടുന്നു
ബെല്‍ക്കിന്‍ ട്യൂണ്‍ ബേസ് എഫ് എം