പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംഗീത മൊബൈലുമായി നോക്കിയ
PROPRO
ലോക പ്രശസ്ത മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയ അവരുടെ സംഗീത സാന്ദ്രമായ ഏറ്റവും പുതിയ ഹാന്‍ഡ് സെറ്റുകള്‍ പുറത്തിറക്കുന്നു. സംഗീതം അടിസ്ഥാനമാക്കിയുള്ള അവരുടെ ഏറ്റവും പുതിയ എക്‍സ്പ്രസ് മ്യൂസിക് ഹാന്‍ഡ് സെറ്റുകളില്‍ പെടുന്ന 5220, 5320 എന്ന മോഡലുകളാണ് വിപണിയില്‍ എത്തിക്കുന്നത്.

മൂന്നാം തലമുറയില്‍ പെട്ട സവിശേഷതകളുമായെത്തുന്ന ഈ മോഡലുകളില്‍ 5320 നൊപ്പം വെബ് 2.0 സോഷ്യല്‍ എന്‍റര്‍ടയ്‌ന്മെന്‍റ് സൌകര്യങ്ങളും അടങ്ങിയിരിക്കുന്നു. മികച്ച് ശബ്ദനിയന്ത്രണ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ പേര് നിങ്ങള്‍ പറയുമ്പോള്‍ പാട്ട് പ്ലേ ചെയ്യുന്ന തരത്തിലുള്ളതാണ്.

മറ്റ് എക്‍സ്പ്രസ് മ്യൂസിക് ഹാന്‍ഡ് സെറ്റുകളെ പോലെ തന്നെ മ്യൂസിക് കീ കള്‍ അടങ്ങിയതാണ് ഈ ഹാന്‍ഡ് സെറ്റും. 3.5 എം എം ഓഡിയാ ജാക്കും ഉള്‍പ്പെടുത്തിയിരിക്കുന്നു. 24 മണിക്കൂറും സംഗീതം പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനമാണിതെന്ന് നോക്കിയ അവകാശപ്പെടുന്നു. ഉന്നത ശബ്ദ സാങ്കേതികത നല്‍കുന്ന ഓഡിയോ ചിപ്പ്, 8 ജി ബി മെമ്മറി, സംഗീതം കൈമാറാനുള്ള എച്ച് എസ് -യു എസ് ബി സാങ്കേതിക വിദ്യ എന്നിവയും ഉള്‍പ്പെടുന്നു.

ഇന്‍റെര്‍ നെറ്റ് സവിശേഷതയും ഉണ്ട്. ഇന്‍റര്‍നെറ്റ് ബ്രൌസര്‍, ഓവി, നോക്കിയ സേര്‍ച്ച് 4. 1 എന്നിവ ഉള്‍പ്പെടുന്നു. ഗെയിമിംഗിനായി എന്‍ ഗേജ് സൌകര്യങ്ങളും ഉണ്ട്. നോക്കിയ 5220 എക്‍സ്പ്രസ്സ് മ്യൂസിക്കില്‍ എക്‍സ്പ്രസ് മ്യൂസിക്ക് കീ ഉള്‍പ്പടെയുള്ള എല്ലാ സൌകര്യങ്ങള്‍ക്കൊപ്പം 3.5 ഓഡിയോ ജാക്ക്, മൈക്രോ എസ് ഡി കാര്‍ഡുകളും ഉണ്ട്.

ഇതിനൊപ്പം 2 മെഗാ പിക്‍സല്‍ ക്യാമറ, എഫ് എം റേഡിയോയും ഉണ്ട്. അടുത്ത കാലത്ത് നോക്കിയ അവതരിപ്പിച്ച മ്യൂസിക് സ്റ്റോറില്‍ നിന്നും 2 ദശലക്ഷം ട്രാക്കുകള്‍ ബ്രൌസ് ചെയ്യുകയോ ഡൌണ്‍ ലോഡ് ചെയ്യുകയോ ആകാം. 2008 ന്‍റെ മൂന്നാം പാദത്തില്‍ എക്‍സ്പ്രസ് മ്യൂസിക് ഫോണുകളായ 5320, 5220 എന്നിവ പ്രതീക്ഷിക്കുന്നു. 13,980 ഉം 10,166 ഉം ആണ് പ്രതീക്ഷിക്കുന്ന വില
കൂടുതല്‍
ഡെല്‍ പി സി ചെന്നൈയില്‍ നിന്നും
യാഹൂവിന് ലാഭം കൂടി
അക്‍സഞ്ചര്‍ ആളെ കൂട്ടുന്നു
ബെല്‍ക്കിന്‍ ട്യൂണ്‍ ബേസ് എഫ് എം
ഗൂഗിളും എംഎസ്എന്നും മത്സരിക്കുന്നു
സാമൂഹ്യ സൈറ്റുകളില്‍ അപകടം