പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡെല്‍ പി സി ചെന്നൈയില്‍ നിന്നും
PROPRO
ചെന്നൈയില്‍ പുതിയതായി ആരംഭിച്ച കേന്ദ്രങ്ങളില്‍ നിന്നും പി സികളും ലാപ് ടോപ്പുകളും നിര്‍മ്മിക്കാന്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍. ചെന്നൈയിലെ ശ്രീ പെരുംപുതൂരില്‍ നിന്നും ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ ഉരു ലക്ഷം യൂണിറ്റുകളാണ് ലക്‍‌ഷ്യമിടുന്നത്.

ഇതിനു പുറമെ ഇന്ത്യയിലേക്കും ചൈനയിലേക്കും ഡിസൈന്‍ ചെയ്ത നോട്ട് ബുക്ക് പി സി കളും ലാപ് ടോപ്പുകളും ഈ വര്‍ഷം മുതല്‍ നിര്‍മ്മിച്ചു തുടങ്ങും. ഡെല്‍ പെട്ടെന്ന് തന്നെ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന വിപണിയാണ് ഇന്ത്യയെന്ന് ഡെല്ലിന്‍റെ ഏഷ്യാ പസഫിക് പ്രസിഡന്‍ഡ് പോള്‍ ഹെന്‍‌റി ഫെറെന്‍ഡ് വ്യക്തമാക്കി.

ലാപ് ടോപ്പ് നിര്‍മ്മാണത്തിന് ഡെല്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ പോകുകയാണ്. ലോകത്ത് ലാപ് ടോപ്പിന്‍റെ രൂപത്തിന് കൂടുതല്‍ പ്രചാരം നേരിടുകയാണെന്നും ഡെല്ലിന്‍റെ പ്രാധാന്യമേറിയ ശ്രദ്ധ ഇനി ലാപ് ടോപ്പ് നിര്‍മ്മാണത്തില്‍ ആയിരിക്കുമെന്നും പ്പോള്‍ ഹെന്‍‌‌റി വ്യക്തമാക്കുന്നു.
കൂടുതല്‍
യാഹൂവിന് ലാഭം കൂടി
അക്‍സഞ്ചര്‍ ആളെ കൂട്ടുന്നു
ബെല്‍ക്കിന്‍ ട്യൂണ്‍ ബേസ് എഫ് എം
ഗൂഗിളും എംഎസ്എന്നും മത്സരിക്കുന്നു
സാമൂഹ്യ സൈറ്റുകളില്‍ അപകടം
സാംസംഗിന്‍റെ പുതിയ ഹാന്‍ഡ്സെറ്റ്