ലാഭം ഇല്ലെന്ന കാരണത്താല്‍ സോഫ്റ്റ്വേര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനിരുന്ന യാഹൂ 2008 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ വരുമാനം 542.2 ദശലക്ഷം ഡോളറായെന്നാണ്. കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ വച്ചു നോക്കുമ്പോള്‍ 142.4 ദശലക്ഷം ഡോളര്‍.
44.6 ബില്യണ്‍ ഡോളറിനായിരുന്നു യാഹൂ മൈക്രോസോഫ്റ്റ് വാങ്ങാന്‍ ഒരുങ്ങിയത്. എന്നാല്‍ തങ്ങള്‍ നഷ്ടത്തില്‍ അല്ല എന്ന് മൈക്രോസോഫ്റ്റിനു വ്യക്തമാക്കി കൊടുക്കേണ്ട ചുമതല യാഹൂവിനുണ്ട്. ചൈനീസ് ഇന്‍റെര്‍ നെറ്റ് കമ്പനിയായ അലി ബാബ ഡോട്ട് കോമിലെ അവകാശമാണ് യാഹൂ വിന് വമ്പന്‍ ലാഭം നല്‍കിയത്.
ഇതിലൂടെ 401 ദശലക്ഷം ഡോളറാണ് യാഹൂ കണ്ടെത്തിയത്. അതേ സമയം യാഹൂവിന്‍റെ നേട്ടത്തില്‍ മൈക്രോസോഫ്റ്റ് ആശ്വാസം കൊള്ളുകയാണ്. യാഹൂവുമായി നീണ്ട കാലത്തേക്കും ചുരുങ്ങിയ കാലത്തേക്കും ബിസിനസ്സില്‍ ഏറ്പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് ഗുണകരമാകുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
ഈ മാസം ആദ്യം ഗൂഗിളുമായി പരസ്യ കരാറിന്‍റെ കാര്യത്തില്‍ യാഹൂ കൈ കോര്‍ത്തിരുന്നു. യാഹൂ സേര്‍ച്ചിന്‍റെ 3 ശതമാനം സ്ഥലം ഗൂഗിളിന് സേര്‍ച്ച് ഫലമായി നല്‍കാന്‍ രണ്ടാഴ്ചത്തേക്കായിരുന്നു കരാര്‍.
|