പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അക്‍സഞ്ചര്‍ ആളെ കൂട്ടുന്നു
PROPRO
ഇന്ത്യയിലെ പ്രമുഖ ഐ ടി സ്ഥാപനമായ അക്‍സെഞ്ചര്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 37,000 ല്‍ നിന്നും വിദഗ്ദരുടെ എണ്ണം 50,000 ആക്കി വര്‍ദ്ധിപ്പിക്കാനാണ് നീക്കം.

ആഗോളമായി തൊഴില്‍ അവസരം ആഗസ്റ്റില്‍ 60,000 ആക്കി ഉയര്‍ത്തുമെന്നാണ് കമ്പനിയുടെ പറയുന്നത്. അതിനു പിന്നാലെ സ്ഥിരമായി പരിശീലന അവസരം നല്‍കി ജോലിക്കാരുടെ എണ്ണം സ്ഥിരമായി നിലനിര്‍ത്താനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ആഗോളമായി 45 കേന്ദ്രങ്ങള്‍ ഉള്ള കമ്പനിക്ക് 75,000 ല്‍ അധികം ജോലിക്കാരെ ആവശ്യമുണ്ട്.

"നല്ല അസംസ്കൃത വസ്തുക്കള്‍ കൈവശമുള്ള ലോകത്തിലെ തന്നെ വമ്പന്‍ മാനവ മൂലധന കമ്പനി ആണ് ഞങ്ങള്‍. അതു കൊണ്ട് തന്നെ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനുമായി 780 ദശലക്ഷം നിക്ഷേപിക്കാനാണ് തീരുമാനം." കമ്പനിയുടെ ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ ഗ്രീന്‍ വ്യക്തമാക്കുന്നു. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഗുര്‍ഗോണ്‍, ഡല്‍‌ഹി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തന കേന്ദ്രങ്ങള്‍ നിലവിലുള്ളത്.

ഇന്ത്യയിലെ 100 കമ്പനികള്‍ ഉള്‍പ്പടെ 350 കക്ഷികള്‍ ഇപ്പോള്‍ തന്നെ ആക്‍സെഞ്ചറിനു പക്കലുണ്ട്. കാര്യക്ഷമതയുള്ള തൊഴിലാളികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പുറമ്പണി കരാറുകളുടെ കാര്യം ഇനിയും തുടരുമെന്ന് തന്നെയാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റ് കമ്പനികളുമായി മത്സരിക്കാന്‍ തന്നെയാണ് തീരുമാനം.
കൂടുതല്‍
ബെല്‍ക്കിന്‍ ട്യൂണ്‍ ബേസ് എഫ് എം
ഗൂഗിളും എംഎസ്എന്നും മത്സരിക്കുന്നു
സാമൂഹ്യ സൈറ്റുകളില്‍ അപകടം
സാംസംഗിന്‍റെ പുതിയ ഹാന്‍ഡ്സെറ്റ്
ഇന്‍റെക്സിന്‍റെ ഐ എന്‍-2222
മൊബൈലില്‍ പരസ്യവും കേള്‍ക്കാം