ലോക പ്രശസ്ത ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായ ബെല്‍കിന്‍ ഏഷ്യാ പസഫിക് ലിമിറ്റഡ് ഐ പോഡുകള്‍ക്കായുള്ള ബെല്‍ക്കിന്‍ ട്യൂണ്‍ ബേസ് എഫ് എം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു.
വണ്‍ ടച്ച് ക്ലീയര്‍ സ്ക്രീന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ഇത് ഓട്ടോ സ്കാനിംഗും ചാനല്‍ സ്റ്റോറിംഗും ഉള്ളതാണ്. ഇത് ഐ പോഡിനുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ മാത്രമല്ല. അതിന് ഊര്‍ജ്ജവും നല്‍കുന്ന ഒന്നാണ്.
ഐ പോഡ് ചാര്‍ജ്ജ് ചെയ്യുന്ന കൂട്ടത്തില്‍ തന്നെ ഇതിന്‍റെ ചാര്‍ജ്ജറും ജോലി തുടങ്ങും. ഇതിന്‍റെ പ്രധാന സവിശേഷതകളില്‍ പെടുന്നതില്‍ ഒന്ന് ഇത് കാര്‍ സ്റ്റീരിയോയായി ഉപയോഗിക്കാമെന്നതാണ്.
ഈ ഉപകരണം ഐ പോഡ് നാനോ ത്രീ ജി, ക്ലാസ്സിക്, ടച്ച് എന്നിവയ്‌ക്ക് പുറമേ മറ്റ് ഐ പോഡുകളുടെ മോഡലുകളുമായും മത്സരിക്കാന്‍ ശേഷിയുള്ളതാണ്. മൂന്ന് വര്‍ഷത്തെ വാറന്‍റിയോടെ 5499 രൂപയ്‌ക്ക് ഇന്ത്യയില്‍ ഈ ഉപകരണം ലഭിച്ചു തുടങ്ങും.
|