ഉപഭോക്താക്കള്‍ക്ക് അധുനിക സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങളിലും മത്സരിക്കുകയാണ് സെര്‍ച്ച് എഞ്ചിനുകളായ മൈക്രോസോഫ്റ്റും ഗൂഗിളും. ഓഫ് ലൈന്‍ വഴി ഫയലുകള്‍ കൈമാറുന്നതിനുള്ള ആധുനിക സൌകര്യങ്ങളുമായിട്ടാണ് ഇരു സെര്‍ച്ച് എഞ്ചിനുകളും പ്രത്യക്ഷപ്പെടുന്നത്.
ഒരെണ്ണം ഡസ്ക് ടോപ് ഡോക്യുമെന്‍റുകള്‍ വെബ് വഴി സ്വതന്ത്ര വിനിയോഗത്തിനുള്ള അവസരം നല്‍കുമ്പോള്‍ അടുത്തത് ഓഫ് ലൈന്‍ വഴി അതിനുള്ള അവസരം നല്‍കുകയാണ് മറ്റൊന്ന്. നിരവധി ആള്‍ക്കാരെ ഒന്നിച്ചു കൊണ്ടുവരാനുള്ള സൌകര്യം മൈക്രോസോഫ്റ്റ് ഓഫീസ് ലൈവ് വഴി അവസരമൊരുക്കുന്നു.
ഒരു ഓണ്‍ ലൈന്‍ ഡസ്‌ക്ക് ടോപ് സോഫ്റ്റ്വേറാണ് ഓഫീസ് ലൈവ്. ഉപഭോക്താവിന് ഏറ്റവും സൌകര്യം നല്‍കുന്ന ഇത് ഡോക്യുമെന്‍റുകള്‍ എഡിറ്റ് ചെയ്യാനും ഡോക്യുമെന്‍റുകള്‍ ഷെയര്‍ ചെയ്യാനും എല്ലാ കാര്യങ്ങളും പരസ്പരം പങ്ക് വയ്‌ക്കാനും അവസരം നല്‍കുന്നു എന്നതാണ് പ്രത്യേകത. നേരത്തേ ഉപയോഗിച്ച ചാറ്റും ഇമെയിലുകളും നേരത്തെ പങ്കു വച്ചിരുന്നവര്‍ പോലും ഇപ്പോള്‍ ഓഫീസ് ലൈവിനു പിന്നാലെയാണ്.
ലോകത്തിന്‍റെ പല സാഹചര്യത്തില്‍ പല സമയത്ത് എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഓണ്‍ ഒലൈന്‍ ടൂളാണിത്. എന്നാല്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് ഓഫീസ് സംവിധാനം ഉണ്ടായിരിക്കണമെന്ന് മാത്രം. ഇപ്പോള്‍ തന്നെ ഏകദേശം 500 ദശലക്ഷം മൈക്രോസോഫ്റ്റ് ഓഫീസ് ഉപഭോക്താക്കളുണ്ടെന്ന് കമ്പനി വിലയിരുത്തുന്നു.
ഇത് തന്നെയാണ് ഗൂഗിളിന്‍റെ ഡോക്‍സും സ്പ്രെഡ് ഷീറ്റും ചെയ്യുന്നത്. ഡസ്ക് ടോപ്പിലുള്ള ഓണ്‍ ലൈന്‍ സ്റ്റഫുകള്‍ തന്നെയാണ് ഗൂഗിളും ലക്‍ഷ്യം വയ്‌ക്കുന്നത്. ഒരു വര്‍ഷമായി ഓഫ് ലൈന്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള് ഒരുക്കാനാണ് ഗൂഗിളിന്‍റെ ശ്രമം. ഗൂഗിള്‍ ഡോക് മുഴുവനായും ഓണ്‍ ലൈന്‍ വഴിയാണ് നടക്കുന്നത്. ഓഫ് ലൈനില്‍ ഈ സംവിധാനം ഒരുക്കുന്നതാണ് മൈക്രോസോഫ്റ്റിന്‍റെ ഓഫീസ് ലൈവ്.
മൈക്രോസോഫ്റ്റ് ഓഫീസ് ലൈവ് പി ഡി എഫ് ഫയലുകളും ചിത്രങ്ങളും ഓഫീസ് ലൈവ് വഴി അനുവദിക്കുമ്പോള്‍ ഗൂഗിള്‍ അവരുടെ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കുന്നു. ഒന്നിലധികം യൂസര്‍മാര്‍ക്ക് ഫയല്‍ എഡിറ്റ് ചെയ്യാനുള്ള അവസരമുണ്ട്. എന്നാല്‍ മൈക്രോസോഫ്റ്റ് ഒരു ഉപഭോക്താവിനു മാത്രമാണ് ഈ സംവിധാനം നല്‍കുന്നത്.
|