ഇന്‍റെക്‍സ് ടെക്‍നോളജി അവരുടെഏറ്റവും പുതിയ ഹാന്‍ഡ് സെറ്റുമായി വിപണി തേടുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയായ ഇന്ത്യയിലെ യുവാക്കള്‍ പുതിയ ഹാന്‍ഡ്‌സെറ്റ് ആവേശത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ സാങ്കേതികവിദ്യ സമന്വയിപ്പിച്ച മൊബൈലുമായി ഇന്‍റെക്‍സ് എത്തുന്നത്.
ഐ എന്‍-2222 എന്ന പേരില്‍ എത്തുന്ന മൊബൈലില്‍ ആധുനിക സാങ്കേതിക വിദ്യയിലുള്ള കമ്യൂണിക്കേഷന്‍ സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 128 എക്‍സ് 128 പിക്‍സല്‍ റസല്യൂഷനിലുള്ള 65 കെ കളര്‍ ഡിസ്പ്ലേ സംവിധാനം ടോര്‍ച്ച് ലൈറ്റ് ജി പി ആറ് എസ് സംവിധാനം, സംഗീത പ്രേമികള്‍ക്ക് ഒരു എഫ് എം റേഡിയോ, ഒരു റെക്കൊഡര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുണ്ട്. 2 എം ബി റെക്കൊഡിംഗ് സ്പേസും ഇതിലുണ്ട്.
ഇന്‍റെക്സിന്‍റെ കഴിഞ്ഞ മോഡലായ ഐ എന്‍ 2020 ന് ആഗോള തലത്തില്‍ തന്നെ വന്‍ സ്വീകരണം ലഭിച്ചിരിക്കെ ഏറ്റവും പുതിയ മോഡലുമായിട്ട് ഇന്‍റെക്‍സ് വരികയാണെന്ന് പ്രൊഡക്‍ട് ഗ്രൂപ്പ് തലവന്‍ കൌശിക് മിത്ര വ്യക്തമാക്കുന്നു. ഈ വര്‍ഷം വരുന്ന പുതിയ ഉപകരണത്തിനൊപ്പം 7.5 മണിക്കൂര്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വില പ്രധാന ഘടകമാകുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ആശയ വിനിമയത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നു തരികയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ മികച്ച മൊബൈല്‍ വിപണിയാണ് ഇന്ത്യയിലേത്. ഐ എന്‍ 2222 കറുത്ത നിറത്തില്‍ 2000 രൂപ മുതല്‍ ലഭിച്ചു തുടങ്ങും.
|