പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈലില്‍ പരസ്യവും കേള്‍ക്കാം
PTIPRO
പരസ്യവിപണിയുടെ താളം ഇനി മൊബൈലിലും കേട്ടു തുടങ്ങും. എന്തിനും ഏതിനും പരസ്യങ്ങള്‍ ചെയ്യുന്ന ഇന്നത്തെ കാലത്ത് മൊബൈലിന്‍റെ കൊച്ചു സ്ക്രീനിലേക്കും കോളുകളിലേക്കും പരസ്യം വന്നണയുകയാണ്. നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ കോള്‍ കണക്‍ട് ചെയ്യുന്ന 20 സെക്കന്‍ഡിന് അകത്താണ് പരസ്യങ്ങള്‍ കേള്‍ക്കുക.

ഈ സംവിധാനം ജൂണ്‍, ജൂലയ് മാസത്തില്‍ ചെന്നൈയിലായിരിക്കും പരീക്ഷണാര്‍ത്ഥം നടപ്പില്‍ വരുത്തുക. ചെന്നൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍വോയിസ് ഇന്‍ഫോകോം പ്രൈവറ്റ് ലിമിറ്റഡാണ് ഈ സംവിധാനവുമായി കടന്നുവന്നിരിക്കുന്നത്. ഹാപ് ആഡ് എന്ന സോഫ്റ്റ് വേറുകളുടെ സഹായത്തോടെയാണ് നിങ്ങളുടെ ചെവിയിലേക്ക് പരസ്യം എത്തിക്കുന്നത്.

പേറ്റന്‍റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ സോഫ്റ്റ്വേര്‍ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് പരീക്ഷിക്കാനിരിക്കുകയാണ്. ഈ സംവിധാനത്തിന്‍റെ പ്രതികരണം അനുസരിച്ച് മറ്റ് ടെലികോം സര്‍ക്കിളിലും പരീക്ഷിക്കുമെന്ന് എയര്‍ വോയിസിന്‍റെ ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ ആര്‍ അയ്യപ്പന്‍ വ്യക്തമാക്കുന്നു.

ഉപഭോക്താവിനു ഏതു പരസ്യം വേണമെന്ന് തീരുമാനിക്കാനാകും. പരസ്യത്തിന്‍റെ സമയം ഏതു പരസ്യം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഉപഭോക്താവിനു തീരുമാനിക്കാം. ഈ പരസ്യം സ്വീകരിക്കുന്നതിന് അനുസരിച്ച് ബില്ലിലും കിഴിവുണ്ടാകും. പരസ്യ വരുമാനം മൂന്ന് പേര്‍ക്കാണ് ലഭിക്കുക. എയര്‍ വോയിസ്, ടെലിഫോന്‍ കമ്പനികള്‍, പരസ്യം തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്കാണ് ലഭിക്കുക.
കൂടുതല്‍
ഹോട്ട് മെയിലിനു കര്‍ട്ടന്‍
വി പീര്‍ ഇനി ഇന്‍റര്‍നെറ്റ് വേണ്ട
ഇന്ത്യയിലേക്ക് കണ്ണ് നട്ട് തോഷിബ
എം ടി വിക്കായി മോഡ്‌ലാബ്‌സ്
അമേരിക്കയ്‌ക്ക് ഗെയിം പ്രിയം
ഫില്‍‌‌മി ഓഫറുമായി വോഡഫോണ്‍