ഓണ്‍ ലൈനില്‍ ഡെസ്ക്ടോപ് ഇ മെയില്‍ സംവിധാനമായ ഔട്ട് ലുക്ക് വഴിയുള്ള സേവനങ്ങള്‍ക്ക് കര്‍ട്ടന്‍ ഇടാനുള്ള നീക്കം നടത്തുകയാണ് മൈക്രോസോഫ്റ്റ്. ജൂണ്‍ മാസത്തോടെ ഔട്ട് ലുക്കില്‍ നിന്നുള്ള ഹോട്ട് മെയില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
എന്നാല്‍ ഓഫ് ലൈന്‍ വഴി ജൂണ്‍ 30 നു ശേഷവും ഔട്ട് ലുക്ക് എക്‍സ്പ്രസ് ഉപഭോക്താക്കള്‍ക്ക് ഹോട്ട് മെയില്‍ ഉപയോഗിക്കാനാകും. മൈക്രോസോഫ്റ്റ് നല്‍കുന്ന ലൈവ് മെയില്‍ സോഫ്റ്റ്വേര്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കമ്പനി അവരുടെ ഡി എ വി പ്രോട്ടോകോള്‍ ഒഴിവാക്കുന്നതിനാല്‍ ഔട്ട് ലുക്ക് എക്‍സ്പ്രസ് വഴിയുള്ള ഹോട്ട് മെയില്‍ അക്കൌണ്ടുകള്‍ നീണ്ട കാലത്തേക്ക് സ്വീകരിക്കാനാകില്ല.
ഉപഭോക്താവിന് ഔട്ട് ലുക്ക് കണക്ടര്‍ സിങ്ക്രണൈസ്‌ഡ് സോഫ്റ്റ്വേറുകള്‍ ഇപ്പോഴേ അപ് ഗ്രേഡ് ചെയ്യാനായാല്‍ ഓഫ് ലൈനില്‍ ഹോട്ട് മെയില്‍ മെസേജുകള്‍ വായിക്കാനാകുമെന്ന് മൈക്രോസോഫ്റ്റിന്‍റെ ഇ മെയില്‍ സപ്പോര്‍ട്ട് മാനേജര്‍ സ്കോട്ട് ഹാമര്‍ വ്യക്തമാക്കുന്നു.
|