നെറ്റില്‍ അമിതമായി തല്പരരായിരിക്കുന്നവര്‍ക്ക് സാമൂഹ്യ സൈറ്റുകള്‍ നല്‍കുന്ന ആനന്ദം ചില്ലറയല്ല. ചിലപ്പോള്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ കൂടാതെ ഫേസ് ബുക്കും ഓര്‍ക്കൂട്ടും വഴി സുഹൃത്തുക്കളെ ബന്ധപ്പെടാനുള്ള അവസരത്തെ കുറിച്ചു ചിന്തിച്ചു നോക്കൂ. നിങ്ങളുടെ സങ്കല്‍പ്പത്തിന് അപ്പുറത്തുള്ള ലോകം തുറക്കുകയാണ്.
ഇന്‍റര്‍നെറ്റ് കൂടാതെ ഒരു നെറ്റ് വര്‍ക്കിലൂടെ ചാറ്റ് ചെയ്യാനും ഫയല്‍ ഷെയര്‍ ചെയ്യാനും അവസരം സൃഷ്ടിക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇതിന് അവസരം ഒരുക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സുഹൃത്തുക്കളുമായി ഒരു സാമൂഹ്യ സൈറ്റില്‍ ചെയ്യുന്നതെല്ലാം നെറ്റ് ഉപയോഗിക്കാതെ തരമാകും. പരസ്പരം ഗെയിമുകള്‍ പോലും കളിക്കാന്‍ അവസരം ലഭിക്കും.
ഫെസ് ബുക്ക് ആപ്ലിക്കേഷനൊപ്പം വരുന്ന ‘പീര്‍സണൈസര്‍’ എന്ന സംവിധാനത്തിലൂടെയാണ് ഇത് തരമാകുന്നത്. ഇതില്‍ വി പീര്‍ സോഫ്റ്റ്വേര്‍ എന്ന മൊഡ്യൂള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. കമ്പ്യൂട്ടറുകള്‍ക്കിടയില്‍ നേരിട്ടുള്ള വയര്‍ലെസ് ബന്ധങ്ങള്‍ ഒരുക്കുന്ന ഇന്‍റര്‍നെറ്റിനു സമാനമായ ഇടനിലക്കാരനില്ലാതെ തന്നെ പ്രവര്‍ത്തനം നടത്തുന്ന സംവിധാനമാണ് വി പീര്‍.
ഈ സംവിധാനം സാമൂഹ്യ സൈറ്റുകള്‍ക്കായി ഫലപ്രദമായി വിനിയോഗിക്കാനാകും. ഐ ഫോണ്‍ ഉള്‍പ്പടെയുള്ള മൊബൈല്‍ ഫോണുകളിലും ഈ സംവിധാനം ഏറ്റവും അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാനാകുമെന്ന് ഈ സംവിധാനം വികസിപ്പിച്ചെടുത്ത ടീമിന്‍റെ തലവന്‍ റോയ് ഫ്രീഡ്മാന്‍പറയുന്നു.
|