“നിങ്ങള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഗതാഗതം തടസമുണ്ട്, അതുകൊണ്ട് അടുത്ത വഴി തെരഞ്ഞെടുക്കൂ.” ഇനിമുതല്‍ ഇതു പറയുന്നത് ട്രാഫിക് പൊലീസുകാരന്‍ ആയിരിക്കില്ല, നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിലെ കമ്പ്യൂട്ടര്‍ ആയിരിക്കും. ആശയക്കുഴപ്പത്തിലാകേണ്ട, ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന പുതിയ സോഫ്റ്റ്വെയര്‍ ഇതിനുള്ളതാണ്.
ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ട്രാഫിക് ജാം ഒഴിവാക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന വെബ് ബേസ്ഡ് ആയ സേവനം പ്രദാനം ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ക്ലിയര്‍ ഫ്ലോ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്വെയര്‍ ടെക്നോളജി സിസ്റ്റം ബദല്‍ റൂട്ട് സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നു.
മൈക്രോസോഫ്റ്റിന്‍റെ ലൈവ്.കോം എന്ന വെബ്സൈറ്റില്‍ ഈ സോഫ്റ്റ്വെയര്‍ ലഭ്യമാണ്. എന്നാല്‍ മൈക്രോസോഫ്റ്റ് ഇത് സംബന്ധിച്ച് പ്രതികരണം അറിയിച്ചിട്ടില്ല. അമേരിക്കയിലെ 72 നഗരങ്ങളില്‍ ക്ലിയര്‍ഫ്ലോ സോഫ്റ്റ്വെയര്‍ ലഭ്യമാണെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഉടന്‍ തന്നെ ഇന്ത്യന്‍ നഗരങ്ങളിലും ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
|