പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യാഹുവിനുളള തുക കൂട്ടില്ല: മൈക്രോസോഫ്റ്റ്
PROPRD
യാഹൂവിനെ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്ത തുക കൂട്ടാനിടയില്ലെന്ന് മൈക്രോസോഫ്റ്റിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്‍റര്‍നെറ്റ് മേഖലയിലെ ഈ വമ്പന്‍ ഏറ്റെടുക്കലിനായി രണ്ട് മാസം മുമ്പ് 44.6 ബില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നത്.

വാഗ്ദാ‍നം ചെയ്ത വില ഉയര്‍ത്തേണ്ട ഒരു സാഹചര്യവും നിലവില്ലെന്നാണ് പേരു വെളിപ്പെടുത്താ‍നാഗ്രഹിക്കാത്ത ഒരു മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞത്. മൈക്രോസോഫ്റ്റില്‍ സമ്മര്‍ദ്ദം ചെലുത്താനായി റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പറേഷനുമായും അമേരിക്കന്‍ ഓണ്‍‌ലൈനിന്‍റെ ടൈം വാര്‍ണര്‍ ഇന്‍‌കുമായും യാഹൂ അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

നിക്ഷേപകരില്‍ താല്‍‌പ്പര്യമുണര്‍ത്താനായി യാഹൂവിന്‍റെ ഉന്നത എക്സിക്യൂട്ടീവുകല്‍ അടുത്തിടെ നടത്തിയ റോഡ് ഷോയും തുക കുട്ടാനായി മൈക്രോസോഫ്റ്റില്‍ സമ്മര്‍ദ്ദമൊന്നുമുയര്‍ത്തുന്നില്ലെന്നാണ് മൈക്രോസ്ഫ്റ്റിന്‍റെ പുതിയ വൈളിപ്പെടുത്തല്‍ തെളിയിക്കുന്നത്.

ഫെബ്രുവരി ഒന്നിനായിരുന്നു മൈക്രോസോഫ്റ്റ് യാഹൂവിനായി 44.6 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ ഡബിള്‍ ക്ലിക്ക് 3 ബില്യണ്‍ ഡോളറിനു വാങ്ങാനുള്ള ഗൂഗിളിന്‍റെ നീക്കം മൈക്രോസോഫ്റ്റ് തടഞ്ഞിരുന്നു. ഇന്‍റനെറ്റ് പരസ്യവരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള യാഹൂവിനെ ഏറ്റെടുടുക്കുന്നതോടെ ഈ മേഖലയിലെ ഗൂഗിളിന്‍റെ കുത്തക തകര്‍ക്കാനാകുമെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്.
കൂടുതല്‍
എന്‍‌ട്രി ലെവല്‍ ലാപ്‌ടോപ്പുമായി സഹാറ
ഐടി: ഉദ്യോഗാര്‍ത്ഥികളെ നിരീക്ഷിക്കും
ഓഫ്‌ലൈനിലും ഇനി എഡിറ്റിങ്ങ് നടത്താം
യാഹൂ ‘ഷൈന്‍‘ ചെയ്യുന്നു
ഐഫോണ്‍ വികാരംകൊള്ളും!
വിലകുറഞ്ഞ ലാപ്‌ടോപ്പുമായി നിയൊ