പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗൂഗിള്‍ ഇന്ത്യാക്കാര്‍ക്ക് പ്രിയങ്കരം
PROPRO
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയങ്കരമാകുന്നെന്ന് അവര്‍ അവകാശപ്പെടുന്നു. അമേരിക്ക കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ ഗൂഗിള്‍ ഉപഭോക്താക്കള്‍ ഇന്ത്യയിലാണെന്ന് ഇന്ത്യയിലെ വിവിധ ഐ ടി നഗരങ്ങളുമായി ബന്ധപ്പെട്ട പരസ്യ വിപണിയിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഗൂഗിള്‍ അവകാശപ്പെടുന്നത്.

നാല് പ്രധാന കേന്ദ്രങ്ങളിലായി ജോലിക്കാരുടെ എണ്ണമെടുത്താണ് ഗൂഗിള്‍ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഗുര്‍ഗാവന്‍, ബാംഗ്ലൂര്‍, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളെ ആശ്രയിച്ചാണ് ഗൂഗിളിന്‍റെ കണക്കുകള്‍. ഗൂഗിളിന്‍റെ ആഗോള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഒരു പ്രധാന കേന്ദ്രമാണെന്ന് ഇന്ത്യയിലെ അവരുടെ മാനേജിംഗ് ഡയറക്ടര്‍ ശൈലേശ്‌‌റാവു പറയുന്നു. ഇതിനു പുറമേ ആധുനിക സൌകര്യങ്ങള്‍ കൂടി ഒരുക്കുമെന്നും അവര്‍ പറയുന്നു.

സെര്‍ച്ചിനു പിന്നാലെ ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി കയ്യടക്കാമെന്നതാണ് ഗൂഗിളിന്‍റെ പ്രതീക്ഷ. ഇന്ത്യയിലെ ഉടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം എഞ്ചിനീയര്‍മാരുണ്ടെന്നും സാമ്പത്തിക പാദത്തിന്‍റെ വരുന്ന പകുതിയില്‍ ഗൂഗിളിന് ഇന്ത്യയില്‍ മികച്ച വളര്‍ച്ച ഉണ്ടാക്കാനായെക്കുമെന്നും ശൈലേശ് റാവു വ്യക്തമാക്കുന്നു.
കൂടുതല്‍
ഫേസ്ബുക്കിന് ഭാഷാന്തരീകരണം
ഐ ടിക്കാര്‍ക്ക് ഭ്രമം മോഡലിംഗ്
ഒന്നിക്കല്‍: യാഹൂ കുതറുന്നു
ടെക്‍നോപാര്‍ക്കില്‍ നിന്ന് സംഗീതവും
കേബിള്‍: കേടുപാട് ജോലികള്‍ തുടങ്ങി
സിസ്കോ ആളെ കൂട്ടുന്നു