വിപണിയില്‍ വന്‍ സ്വീകരണം ലഭിച്ചതിനെ തുടര്‍ന്ന് ഐ ഫോണിന്‍റെയും ഐ പോഡിന്‍റെയും ടച്ച് മോഡലുമായി ബന്ധപ്പെട്ട പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍.നിലവില്‍ ഉള്ളതിനേക്കാണ്‍ മെമ്മറി കൂട്ടി എത്തുന്ന പുതിയ മോഡലിനു വിലയും അല്പം കൂടുതലായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും പുതിയ സവിശേഷതകളുമായെത്തുന്ന ഐ ഫോണിന് 16 ജി ബി മെമ്മറി ഉണ്ടാകും. മള്‍ട്ടി മീഡിയ വയര്‍ലെസ്-ഇന്‍റര്‍നെറ്റ് സംവിധാനം, ടച്ച് സ്ക്രീന്‍, ഉന്നത സാങ്കേതിക നിലവാരമുള്ള സെല്‍ ഫോണ്‍ തുടങ്ങിയ സവിശേഷതകള്‍ ഒന്നിച്ചെത്തിയ ഐ ഫോണിന്‍റെ ആദ്യ മോഡലിന് 8 ജിഗാ ബൈറ്റായിരുന്നു മെമ്മറി.
പുതിയ 16 ജിഗാ ബൈറ്റ് മോഡലിനു 499 ഡോളറാണ് വില വരുന്നത്. 8 ജി ബിയായിരുന്ന പഴയ ഉപകരണത്തിനു 399 ഡോളറായിരുന്നു വില. ഇതിനൊപ്പം തന്നെ ഐ പോഡിന്‍റെ പുതിയ മോഡലുകള്‍ക്കും മെമ്മറി കപ്പാസിറ്റി കൂട്ടിയിട്ടുണ്ട്. 32 ജി ബി നല്‍കുന്ന പുതിയ ഐ പോഡിനും 499 ഡോളര്‍ തന്നെയാണ് വില വരിക.
പഴയ 16 ജി ബി, 8 ജി ബി പതിപ്പുകള്‍ക്ക് 399 ഡോളറും 299 ഡോളറുമായിരുന്നു വില. ഐപോഡുകള്‍ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ലഭ്യമാണ്. ഐ ഫോണ്‍ എ ടി ആന്‍ഡ് ടി യിടെ ഓണ്‍ലൈന്‍ റീടൈല്‍ സ്റ്റോറുകള്‍ വഴിയും ലഭിക്കും.
ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ച സോഫ്റ്റ്വേറുകള്‍ തന്നെയാണ് ഐ ഫോണിന്‍റെയും ഐ പോഡിന്‍റെയും പുതിയ ടച്ച് മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആപ്പിള്‍ പറയുന്നു. ഐ ട്യൂണ്‍സ് മൂവി റെന്‍റല്‍ സര്‍വീസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫോണില്‍ കാണാനും സംവിധാനമുണ്ട്. ഒരു പുതിയ മാപ്പ് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
|