ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വിനോദ നഗരം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രാ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരും വ്യവാസായികളുടേയും സംയുക്ത സംരംഭമായിട്ടാണ് സംസ്ഥാനത്തിന്‍റെ തലസ്ഥാന നഗരിയായ ഹൈദ്രാബാദില്‍ ഡിജിറ്റല്‍ വിനോദ നഗരം ഒരുങ്ങുന്നത്.
ജെമിനി ടിവി, എഫ്‌എക്സ് ലാബ്സ്, ഡിക്യൂ എന്‍റര്‍ടെയ്മെന്‍റ്, സുരേഷ് പ്രൊഡക്ഷന്‍സ് എന്നിവരാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനികള്‍. ഗെയിമിംങ് അനിമേഷന്‍ കമ്പനികള്‍, സിനിമാ നിര്‍മ്മാണ കമ്പനികള്‍, സംഗീത സ്റ്റുഡിയോകള്‍, തുടങ്ങി വിനോഡ രംഗവുമായി ബന്ധപ്പെട്ട് എല്ലാ മേഖലിയിലുമുള്ള കമ്പനികളുടെ സാന്നിധ്യം ഡിജിറ്റല്‍ വിനോഡ നഗരത്തിലുണ്ടാവും.
ഈ പദ്ധതിക്കായി തലസ്ഥാന നഗരിയോട് ചേര്‍ന്ന് ഇരുനൂറോളം ഏക്കറാണ് സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഡിജിറ്റല്‍ എന്‍റര്‍ടെയ്മെന്‍റ് സിറ്റി ടാസ്ക് ഫോഴ്സ് ( ഡിഇസിടിഎഫ് ) രൂപീകരിച്ചു കഴിഞ്ഞു.
ഈ വര്‍ഷം ജൂണ്‍ ആദ്യത്തോടെ നിര്‍മ്മാണം ആരംഭിക്കും. ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
|