പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സബ്സേ ബോലോ...ഭാട്യ
Sabeer Bhatia
PROPRO
ഓണ്‍ലൈന്‍ രസത്തിലെ പുതിയ സംരംഭവുമായിട്ടാണ് ഹോട്ട്‌‌‌മെയില്‍ സഹസ്ഥാപകന്‍ സബീര്‍ ഭാട്യ എത്തുന്നത്. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനു സൌകര്യം നല്‍കുന്ന സബ്സേ ബോലോ ഡോട്ട് കോമെന്ന പുതിയ ആശയമാണ് ഇത്തവണ സബീര്‍ ഭാട്ടിയ അവതരിപ്പിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ ഓഫീസര്‍മാരെ ഓണ്‍ലൈനില്‍ പരസ്പരം ബന്ധിപ്പിച്ച് ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കാമെന്നതാണ് പ്രത്യേകത.

മദ്ധ്യനിര സ്ഥാപനങ്ങളെയും വ്യവസായികളെയും ഉദ്ദേശിച്ചാണ് സബ്സേ ബോലോ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്നെ തികച്ചും സൌജന്യമായ ഈ സൌകര്യം ആര്‍ക്കും ഉപയോഗിക്കാനാകുമെന്നാണ് നിര്‍മ്മാതാവ് നല്‍കുന്ന ഉറപ്പ്. ഓഫ് ലൈന്‍ ആപ്ലിക്കേഷനായ ലൈവ് ഡോക്യുമെന്‍റ്സ് അവതരിപ്പിച്ചതിനു ഒരു മാസത്തിനു ശേഷമാണ് പുതിയ സൈറ്റ് സബീര്‍ ഭാട്യ അവതരിപ്പിച്ചിരിക്കുന്നത്.

ആള്‍ക്കാര്‍ക്ക് ഈ വെബ്സൈറ്റില്‍ സ്വന്തമായി റജിസ്റ്റര്‍ ചെയ്യാനാകും. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്യുന്ന ഓരോ ഉപഭോക്താവിനും ലഭിക്കുന്ന കോണ്‍ഫറന്‍സ് ഐ ഡിയും പിന്‍ നമ്പരും ഉപയോഗിച്ചാണ് മികച്ച കോണ്‍ഫറന്‍സിംഗിനുള്ള അവസരം തുറന്നു നല്‍കുന്നത്. വളരെ ചെലവേറിയ ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായിട്ടാണ് ലഭ്യമാക്കുന്നത്.

എന്നാല്‍ ഇതിന്‍റെ വരുമാനം പരസ്യത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ കണ്ടെത്തും. പരസ്യത്തിനു പ്രത്യേക താരിഫ് ഒന്നും ചുമത്തുന്നില്ല. സൈറ്റില്‍ കോണ്‍ഫറന്‍സിംഗിനു മുമ്പായി പ്രത്യക്ഷപ്പെടുന്ന അഞ്ചു സെക്കന്‍ഡ് പരസ്യമാണ് വരുമാനമാര്‍ഗ്ഗം. ഓരോ അഞ്ചു സെക്കന്‍ഡ് പരസ്യത്തിനും ഒരു രൂപ വീതമേ ഈടാക്കുന്നുള്ളെന്നും നിര്‍മ്മാതാവ് പറയുന്നു.

ഓരോ ദിവസവും 40,000 പേര്‍ കോണ്‍ഫറന്‍സിംഗ് സൌകര്യം ഉപയോഗിച്ചാല്‍ ഒരു ദിവസം തന്നെ 40,000 രൂപ സമ്പാദിക്കാമെന്നതാണ് ഇതിലെ വാണിജ്യ തന്ത്രം. ഈ സൈറ്റ് നിര്‍മ്മാണത്തിനായി ഒരു വന്‍ തുക തന്നെ ചെലവായെങ്കിലും ഇതിലെ കോണ്‍ഫറന്‍സിംഗ് സൌകര്യങ്ങള്‍ തികച്ചും സൌജന്യമാണെന്ന് സബീര്‍ഭാട്യ പറയുന്നു.
കൂടുതല്‍
ഫേസ്ബുക്ക് സര്‍ക്കാരിനും മാതൃക
മൈസ്പേസ് സുരക്ഷ കൂട്ടുന്നു
ലാപ്ടോപ്പുമായി എച്ച് സി എല്‍
സാംസംഗിന്‍റെ അറ്റാദായം കുറഞ്ഞു
ബി‌എസ്‌എന്‍‌എല്‍ സിഡിഎം‌എ സേവനം തുടങ്ങുന്നു
വെബ്‌ദുനിയ സര്‍വേ: മോഡി ഒന്നാമത്