പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുന്നു ഇന്‍റര്‍നെറ്റ് ടി വി
PROPRO
വെബ് മേഖലയിലെ വമ്പന്മാരായ ഗൂഗിള്‍ ഇന്‍റെര്‍നെറ്റ് ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ടെലിവിഷനുകള്‍ വികസിപ്പിക്കുന്നു. നെറ്റില്‍ നിന്നുള്ള ഫോ‍ട്ടോകള്‍, വിഡിയോകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ടെലിവിഷനുകളാണ്
വികസിപ്പിക്കുന്നത്. മറ്റ്സുഷിത ഇലക്ട്രിക്കല്‍ ഇന്‍ഡസ്റ്റ്രിയല്‍ കമ്പനിയുടെ പാനസോണിക് യൂണിറ്റുമായി ചേര്‍ന്നാണിത്.

വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യു ട്യൂബില്‍ നിന്നും നേരിട്ട് ബ്രൌസ് ചെയ്ത് അസസ് ച്വെയ്യാന്‍ ഈ ടെലിവിഷനിലൂടെ കഴിയും. സ്വതന്ത്ര ഓണ്‍‌ലൈന്‍ ഫോട്ടോ ഷെയറിംഗ് സര്‍വീസായ പികാസ വെബ്‌ ആല്‍ബംസ് കാണാനും ഈ ടെലിവിഷനിലൂടെ കഴിയും.

ഇന്‍റെര്‍നെറ്റിലും ഹൈ ഡെഫനിഷന്‍ ടെലിവിഷനിലേക്കുള്ള സ്വാഭാവികമായ പരിണാമത്തിലേക്കുമുള്ള ഉള്ള നമ്മുടെ ഉത്തരവാദിത്തമാണ് യു ട്യൂബും പികാസ വെബ്‌സൈറ്റുമായുള്ള പാനസോണിക്കിന്‍റെ സഹകരണത്തിലൂടെ അര്‍ത്ഥമാക്കുന്നത്- പാനസോണിക് കണ്‍സ്യൂമര്‍ ഇലക്‍ട്രൊണിക്സ് വൈസ് പ്രസിഡന്‍റ് മെര്‍‌വന്‍ മെര്‍ബി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ പ്ലാസ്മ ടി വി നിര്‍മ്മാതാക്കളായ മറ്റ്സുഷിത ഒരു ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സംയുക്ത സംരംഭത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പുതിയ ഫാക്ടറി നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍
സോണിയുടെ പുതിയ ടെലിവിഷന്‍
കൈവീശിയാല്‍ മിണ്ടാതിരിക്കുന്ന ഫോണ്‍
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നു
നാപ്സ്റ്റര്‍ പാട്ടുകള്‍ എം‌പിത്രീയാക്കുന്നു
സോണിയുടെ പുത്തന്‍ പി‌എസ്പി
വിപ്രോയ്ക്ക് ഫിലിപ്പീന്‍സില്‍ കേന്ദ്രം