പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നു
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു വരുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവു രേഖപ്പെടുത്തിയിരിക്കുന്നത് ഗുജറാത്തിലാണ്. 2005 ല്‍ സംസ്ഥാനത്ത് 155 കേസുകളാണ് ഉണ്ടായ്തെങ്കില്‍ 2006 ല്‍ വെറും ആറു കേസുകളാണ് ഉണ്ടായത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയാറാക്കിയ ‘ക്രൈം ഇന്‍ ഇന്ത്യ:2006’ എന്ന റിപ്പോര്‍ട്ടിലാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

2006 ല്‍ രാജ്യവ്യാപകമായി 565 പേരാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിയിലാത്. 2006 ല്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങളുണ്ടായത് മധ്യപ്രദേശിലാണ്. 131 എണ്ണം. 116 കേസുകളുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ഇതേ വര്‍ഷം ഒരു കേസു പോലും രേഖപ്പെടുത്താത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്.
കൂടുതല്‍
നാപ്സ്റ്റര്‍ പാട്ടുകള്‍ എം‌പിത്രീയാക്കുന്നു
സോണിയുടെ പുത്തന്‍ പി‌എസ്പി
വിപ്രോയ്ക്ക് ഫിലിപ്പീന്‍സില്‍ കേന്ദ്രം
പി സി: ഏഷ്യ അമേരിക്കയിലേക്ക്
വിദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സത്യം
ഇന്ത്യയിലെ ആദ്യ ഐ ടി സീരിയല്‍