പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാപ്സ്റ്റര്‍ പാട്ടുകള്‍ എം‌പിത്രീയാക്കുന്നു
പ്രമുഖ ഇന്‍റര്‍നെറ്റ് സംഗീത കമ്പനിയായ നാപ്സ്റ്റര്‍ പാട്ടുകള്‍ എം‌പീത്രീ രൂപത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. നാപ്സ്റ്ററിന്‍റെ സബ്സ്ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് തുടരാം.

നാപ്സ്റ്റര്‍ ഇറക്കുന്ന എം‌പിത്രീ ഫയലുകള്‍ ആപ്പിള്‍ ഐപോഡ്, മൈക്രോസോഫ്റ്റ് സൂണ്‍‌സ്. മ്യൂസിക് പ്ലെയറുള്ള മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ പ്ലേ ചെയ്യാനാവും.

പാട്ടുകളുടെ എം‌പിത്രീ ഇറക്കാന്‍ റെക്കോര്‍ഡ് കമ്പനികള്‍ ലൈസന്‍സ് നല്‍കാന്‍ തയാറായിട്ടുണ്ടെന്ന് നാപ്സറ്റര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ പ്രമുഖ സംഗീത കമ്പനികളായ യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ്, ഇ‌എം‌ഐ എന്നിവ അവരുടെ സംഗീതം എംപിത്രീ ആക്കാന്‍ അനുമതി നല്‍കിയിരുന്നു.
കൂടുതല്‍
സോണിയുടെ പുത്തന്‍ പി‌എസ്പി
വിപ്രോയ്ക്ക് ഫിലിപ്പീന്‍സില്‍ കേന്ദ്രം
പി സി: ഏഷ്യ അമേരിക്കയിലേക്ക്
വിദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സത്യം
ഇന്ത്യയിലെ ആദ്യ ഐ ടി സീരിയല്‍
ഒഎല്‍‌പിസിയില്‍ നിന്ന് ഇന്‍റല്‍ പിന്‍‌മാറി