പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജ്ഞിയും യൂ ട്യൂബില്‍
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് യൂ ട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങി. ലോകത്തിലെ മുന്‍‌നിര വീഡിയോ ഷെയറിംങ് വെബ്സൈറ്റായ യൂ ട്യൂബിലൂടെ രാജ്ഞിയുടെ ക്രിസ്തുമസ് സന്ദേശവും രാജകുടുംബത്തിലെ പ്രധാന വ്യക്തികളുടെ ദൃശ്യങ്ങളുമെല്ലാം കാണാനാവും.

രാജ്ഞി അമ്പതാമത് വിവാഹവാര്‍ഷികം ആഘോഷിച്ച് തൊട്ടു പിന്നാലെയാണ് യൂ ട്യൂബില്‍ രാജകീയ ചാനല്‍ തുടങ്ങിയിരിക്കുന്നത്. ലോകത്തെ യുവജനങ്ങള്‍ക്ക് രാജ്ഞിയുടെ വാര്‍ഷിക പ്രസംഗങ്ങള്‍ പെട്ടെന്ന് ലഭ്യമാവാന്‍ ഈ ചാനല്‍ സഹായിക്കും എന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് ചാനല്‍ നിലവില്‍ വന്നത്. രാജ്ഞിയുടെ ക്രിസ്തുമസ് സന്ദേശം ക്രിസ്തുമസ് ദിനത്തില്‍ ചാനലില്‍ ലഭ്യമാവും. ഈ പുതിയ മാധ്യമം തന്‍റെ ക്രിസ്തുമസ് സന്ദേശത്തിന് ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലാന്‍ സഹായകമാവുമെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു.
കൂടുതല്‍
ഹൈദരാബാദില്‍ സത്യം‘എക്സലന്‍സ്’കേന്ദ്രം
തിങ്ക്‌സീക്രട്ട് പ്രവര്‍ത്തനം നിര്‍ത്തുന്നു
മൂന്നാം തലമുറ ഐഫോണുമായി ആപ്പിള്‍
ഗെയിമിനായി യുകെ ചെലവിട്ടത് 1.5 ബില്യന്‍
കൈ റോബോട്ടിന് അവാര്‍ഡ്
മാന്‍ഹണ്ട് 2 നെതിരെ കോടതി