പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഗൂഗിളില്‍ ഇന്ത്യ തിരഞ്ഞെതെന്ത്?
ബെന്നി ഫ്രാന്‍സിസ്
WD
സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ഇക്കൊല്ലം (2007 ല്‍) ഇന്ത്യ തിരഞ്ഞതെന്തെന്ന് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നു. ഉപയോക്താക്കള്‍ ഏറ്റവുമധികം പ്രാവശ്യം തിരഞ്ഞ 10 കീവേഡുകളാണ് ഇക്കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്തുവിട്ടത്. വിഭാഗം അനുസരിച്ചുള്ള കീവേഡുകളുടെ റാങ്കിംഗും ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ആദ്യമായാണ് ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള സിറ്റ്‌ജിസ്റ്റ് റിപ്പോര്‍ട്ട് (കീവേഡ് റാങ്കിംഗ്) തയ്യാറാക്കുന്നത്.

ഓര്‍ക്കൂട്ട്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയ കീവേഡുകളാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം പ്രാവശ്യം തിരഞ്ഞിരിക്കുന്നത്. തൊട്ട് പിന്നാലെ വരുന്നത് ഗൂഗിള്‍, ഇന്ത്യന്‍ റെയില്‍‌വേ, യാഹൂ മെയില്‍, ടെക്‌നോളജി എന്നീ കീവേഡുകളാണ്. റിലയന്‍സിന്റെ ഗെയിമിംഗ് സൈറ്റായ സാപക്ക് ആണ് പത്താമത് ഇടം പിടിച്ചിരിക്കുന്നത്.

സിനിമാതാരങ്ങളുടെ വിഭാഗത്തില്‍ ഐശ്വര്യാറായിക്ക് തന്നെ ഒന്നാം സ്ഥാനം. തൊട്ട് പിന്നാലെ സല്‍മാനും ഹൃതിക്ക് റോഷനുമുണ്ട്. ഇക്കൊല്ലം മെഗാ ഹിറ്റുകളായ ചക്ക് ദേ ഇന്ത്യയും ഓം ശാന്തി ഓമും കാഴ്ചവച്ച ഷാരൂഖ് ഖാന്‍ കത്രീന കൈഫിന് പിന്നാലെ നാലാം സ്ഥാനത്തെത്തി. സെക്സ് ബോംബായ മല്ലികയ്ക്ക് അഞ്ചാം സ്ഥാനമുണ്ട്. പ്രണയ വിവാദത്തില്‍ കുടുങ്ങിയ യുവസുന്ദരി ദീപിക് പദുക്കോണിന് പത്താം സ്ഥാനം മാത്രമേയുള്ളൂ.

ഇന്ത്യക്കാര്‍ ഏറ്റവുമധികം പ്രാവശ്യം തിരഞ്ഞിരിക്കുന്ന സിനിമാപ്പേരുകളില്‍ ഒന്നാമത് ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററായ സ്പൈഡര്‍മാനാണ്. തൊട്ട് പിന്നാലെ തമിഴകത്തിന്‍റെ സൂപ്പര്‍ സ്റ്റാറായ രജനി അഭിനയിച്ച ശിവാജി തന്നെ. മൂന്നാം സ്ഥാനം ധൂം രണ്ടിനാണ്. ഷാരൂഖ് നായകനായ ഓം ശാന്തി ഓമും ചക്ക് ദേയും നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍റെ ഭൂല്‍ ഭൂലയ്യ എട്ടാം സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

വിനോദസഞ്ചാര സ്ഥലങ്ങളുടെ വിഭാഗം കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു. കേരളം എന്ന കീവേഡാണ് ഈ വിഭാഗത്തില്‍ ഏറ്റവുമധികം പ്രാവശ്യം തിരഞ്ഞിരിക്കുന്നത്. സിങ്കപ്പൂരും ഗോവയും ലണ്ടനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഊട്ടിക്കാവട്ടെ പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രാഷ്ട്രീയ നേതാക്കളുടെ വിഭാഗത്തില്‍ മഹാത്മാഗാന്ധിക്ക് തന്നെ പ്രിയം. തൊട്ട് പിന്നാലെ അബ്ദുള്‍ കലാമും സോണിയാ ഗാന്ധിയുമുണ്ട്. നാലാം സ്ഥാനം മണ്‍‌മറഞ്ഞ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കാണ്. രാഹുല്‍ ഗാന്ധിക്ക് ഏഴാം സ്ഥാനം കണ്ടെത്താനായി. മായാവതിയാണ് പത്താം സ്ഥാനത്ത്. ബിജെപി, കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല.

കായികതാര വിഭാഗത്തില്‍ സാനിയാ മിര്‍സ ഒന്നാമതെത്തി. മരിയ ഷരപ്പോവയ്ക്കാണ് രണ്ടാം സ്ഥാനം. തൊട്ട് പിന്നാലെ സച്ചിന്‍, ജോണ്‍ സേന (റസലിംഗ് സ്റ്റാര്‍), ഡേവിഡ് ബെക്കാം എന്നിവരുണ്ട്. ബെക്കാമിന് തൊട്ട് താഴെ റൊണാള്‍ഡോ വരുന്നു. ദ്രാവിഡ് ഏഴും ധോണി എട്ടും ഗാംഗുലി ഒന്‍പതും സ്ഥാനങ്ങള്‍ കണ്ടെത്തി. അന്നാ കൂര്‍ണ്ണിക്കോവയ്ക്കാണ് പത്താമിടം.
കൂടുതല്‍
ഓണ്‍ലൈന്‍ ഡേറ്റിംങുമായി ഫേസ്ബുക്ക്
ഐബി‌എമ്മില്‍ ഇന്ത്യന്‍ ആധിപത്യം
വാര്‍ത്താ സൈറ്റ്: ആരാണു മുന്നില്‍
ചൈനയില്‍ ഗൂഗിളിനെതിരെ കേസ്
ലിയോപാഡ് മികച്ച ഒ എസ്
മൊബൈല്‍ വളര്‍ച്ചയില്‍ ഇന്ത്യ മുന്നില്‍