ലോകത്തിലെ മുന്‍നിര സാമൂഹ്യ സൈറ്റായ ഫേസ്ബുക്കില്‍ ഇനി ഓണ്‍ലൈന്‍ ഡേറ്റിംങിനുള്ള അവസരം ഒരുങ്ങുന്നു. ഓണ്‍ലൈന്‍ ഡേറ്റിംങ് സൈറ്റായ മാച്ച് ഡോട്ട് കോമുമായി സഹകരിച്ചാണ് ഫേസ്ബുക്ക് ഈ പുതിയ സൌകര്യം തയാറാക്കുന്നത്.
നിലവില്‍ പതിനഞ്ചു മില്യന്‍ അംഗങ്ങളാണ് മാച്ച് ഡോട്ട് കോമിലുള്ളത്. ഈയഴ്ച പുറത്തിറക്കുന്ന രണ്ട് പുതിയ പദ്ധതികളിലൂടെ 58 മില്യന്‍ വരുന്ന ഫേസ്ബുക്ക് അംഗങ്ങളുമായി മാച്ച് ഡോട്ട് കോം ബന്ധിക്കപ്പെടും. ഡല്ലാര്‍ കേന്ദ്രമായി 1996 ല്‍ തുടങ്ങിയ മാച്ച് വഴി ലക്ഷക്കണക്കിന് ആളുകളാണ് പുതിയ സൌഹൃദങ്ങള്‍ നേടിയിട്ടുള്ളത്.
ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ കറുത്ത പുസ്തകത്തിലൂടെ അംഗങ്ങള്‍ക്ക് മാച്ച് അംഗങ്ങളുമായി ഡേറ്റിംങില്‍ ഏര്‍പ്പെടാനാവും. ഫേസ്ബുക്ക് ശൃഖല ഇതോടെ വളരെയധികം വലുതാവും. ലോകത്തിന്‍റെ ഏതു കോണുകളിലുമുള്ള ആളുകള്‍ക്കും സമുഹൃദത്തിലും ഡേറ്റിംങിലും ഏര്‍പ്പെടാനാവുന്ന സാഹചര്യമാണ് ഈ സാമൂഹ്യ സൈറ്റുകളുടെ വളര്‍ച്ച മൂലം ഉണ്ടായിരിക്കുന്നത്.
|