പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചൈനയില്‍ ഗൂഗിളിനെതിരെ കേസ്
ചൈനയിലെ ഒരു കമ്പ്യൂട്ടര്‍ കമ്പനി തങ്ങളുടെ പേര് ഗൂഗിള്‍ ഉപയോഗിച്ചു എന്നാരോപിച്ച് കേസ് കൊടുത്തു. ചൈനയില്‍ ഗൂഗില്‍ അറിയപ്പെടുന്നത് ഗൂഗ് എന്ന പേരിലാണ്. എന്നാല്‍ ഈ പേര്‍ ഗൂഗില്‍ ഇതുവരെ അവിടെ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

ബീജിംങ് ഗൂഗ് സൈന്‍റിഫിക് ടെക് എന്ന കമ്പനിയാണ് ഗൂഗിളിനെതിരെ കേസ് കൊട്ത്തിരിക്കുന്നത്. ഏപ്രില്‍ 19 2006 ല്‍ തന്നെ ഇവര്‍ ഗൂഗ് എന്ന പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബര്‍ 24 വരെയും ഗൂഗിള്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ ആഴ്ച ബിജിംങിലെ കോടതിയില്‍ കേസിന്‍റെ വാദം ആരംഭിക്കും.

ഗൂഗിള്‍ തങ്ങളുടെ പേര് ഉപയോഗിച്ചത് ആശയക്കുഴപ്പം ഉണ്ടാക്കുകയും വ്യവസായത്തെ ബാധിക്കുകയും ചെയ്തുവെന്ന് ചൈനീസ് കമ്പനി പറഞ്ഞു. ഗൂഗിള്‍ പേരുമാറ്റുകയും കമ്പനിക്ക് നിയമനടപടിക്ക് വേണ്ടി വരുന്ന ചെലവും നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം.

എന്നാല്‍ തങ്ങള്‍ ഗൂഗ് എന്ന പേര്‍ ഉപയോഗിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷമാണ് ഗൂഗ് ടെക് കമ്പനി ഈ പേര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ഗൂഗിളിന്‍റെ വാദം. മാത്രമല്ല, ഗൂഗ് ഒരു ചൈനീസ് വാക്കല്ലെന്നും അവര്‍ പറയുന്നു.
കൂടുതല്‍
ലിയോപാഡ് മികച്ച ഒ എസ്
മൊബൈല്‍ വളര്‍ച്ചയില്‍ ഇന്ത്യ മുന്നില്‍
ഹരിതവാതകം അളക്കാന്‍ സോഫ്റ്റ്വെയര്‍
സാമൂഹ്യ സൈറ്റുകള്‍ വഴിയും ജോലി
ഇനി മുളകൊണ്ടും ലാപ്ടോപ്!
വിക്കീപീഡിയയെ തകര്‍ക്കാന്‍ ഗൂഗിള്‍