പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മൊബൈല്‍ വളര്‍ച്ചയില്‍ ഇന്ത്യ മുന്നില്‍
mobile
FILE
ആശയവിനിമയരംഗം ലോകം മുഴുവന്‍ കുതിച്ച് മുന്നേറുമ്പോള്‍ ഇന്ത്യയും ഒട്ടും മോശമല്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട്. ലോകത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാര്‍ ഉണ്ടായ രാഷ്ടം ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം പതിനഞ്ചു കോടി വരിക്കാരാണ് ഇന്ത്യയില്‍ പുതിയതായി ഉണ്ടായത്.

ബ്രിട്ടനിലെ മാധ്യമ ആശയവിനിമയ നിരീക്ഷക സംഘടനയായ ഓഫ്കോം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് മുഴുവന്‍ ആശയവിനിമയ രംഗത്ത് വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ അമ്പത്തിമൂന്ന് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്.

മൊബൈല്‍ ഫോണിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നതില്‍ ചൈനയാണ് മുന്നില്‍. ഒരാള്‍ ശരാശരി 967 എസ്‌എം‌എസ്സുകളാണ് അയച്ചിരിക്കുന്നത്, മൊത്തം 429 ബില്യണ്‍ സന്ദേശങ്ങള്‍. ഇന്‍റര്‍നെറ്റ് കണ്‍ക്ഷനുകളുടെ കാര്യത്തില്‍ ബ്രിട്ടനും ഡിജിറ്റല്‍ ടെലിവിഷന്‍, റേഡിയോ തുടങ്ങിയവയില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമാണ് മുന്നില്‍ നില്‍ക്കുന്നത്.
കൂടുതല്‍
ഹരിതവാതകം അളക്കാന്‍ സോഫ്റ്റ്വെയര്‍
സാമൂഹ്യ സൈറ്റുകള്‍ വഴിയും ജോലി
ഇനി മുളകൊണ്ടും ലാപ്ടോപ്!
വിക്കീപീഡിയയെ തകര്‍ക്കാന്‍ ഗൂഗിള്‍
നൌകരിയില്‍ വിദേശജോലികളും
വി‌എസ്‌എന്‍‌എല്‍:പേര് മാ‍റ്റത്തിന് അംഗീകാരം