പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹരിതവാതകം അളക്കാന്‍ സോഫ്റ്റ്വെയര്‍
com
WD
ഹരിതവാതക പുറന്തള്ളല്‍ അളക്കുന്നതിനായി സോഫ്റ്റ്വെയര്‍. സോഫ്റ്റ്വെയര്‍ ഭീമനായ ഐബി‌എം, എന്‍റര്‍പ്രൈസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ്, എവര്‍ഗ്രീന്‍ എനര്‍ജി ഇങ്ക് എന്നിവര്‍ ചേന്നാണ് ഗ്രീന്‍ സേര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്വെയര്‍ രൂപകല്‍‌പന ചെയ്തിരിക്കുന്നത്.

വാണിജ്യ കേന്ദ്രങ്ങള്‍, കൃഷി, സര്‍ക്കാര്‍ സാമ്പത്തിക മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനാവും. ഊര്‍ജ്ജ കേന്ദ്രങ്ങള്‍, സിമെന്‍റ്, ഇരുമ്പ് മുതലായവ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഈ സോഫ്റ്റ്വെയറിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നതോടെ ഹരിതവാതകം ഫലപ്രദമായി നിയന്ത്രിക്കാന്‍ നടപടികളെടുക്കാനാവും.

ഹരിതവാതക പ്രസരണം കൂടുതലായുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഈ സോഫ്റ്റ്വെയര്‍ കൂടുതല്‍ പ്രയോജനപ്പെടുക. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഗ്രീന്‍ സേര്‍ട്ട് സോഫ്റ്റ്വെയര്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാവും.
കൂടുതല്‍
സാമൂഹ്യ സൈറ്റുകള്‍ വഴിയും ജോലി
ഇനി മുളകൊണ്ടും ലാപ്ടോപ്!
വിക്കീപീഡിയയെ തകര്‍ക്കാന്‍ ഗൂഗിള്‍
നൌകരിയില്‍ വിദേശജോലികളും
വി‌എസ്‌എന്‍‌എല്‍:പേര് മാ‍റ്റത്തിന് അംഗീകാരം
ഗുജറാത്ത് ഇലക്ഷന്‍ നെറ്റില്‍