പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നൌകരിയില്‍ വിദേശജോലികളും
രാജ്യത്തെ മുന്‍‌നിര തൊഴില്‍ സൈറ്റ് നൌകരി ഡോട്ട് കോം ‘അന്താരാഷ്ട്ര തൊഴില്‍’ വിഭാഗവും ഉള്‍പ്പെടുത്തുന്നു.

15 രാജ്യങ്ങളില്‍ നിന്നായി 9000ത്തോളം തൊഴില്‍ അവസരങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുടക്കക്കാര്‍ക്കും വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ളവര്‍ക്കും ഒരുപോലെ അനുയോജ്യമായ അവസരങ്ങള്‍ നൌക്കരിയില്‍ ഉണ്ട്.

യു‌എസ്, യു‌കെ, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള തൊഴില്‍ അവസരങ്ങളാണ് കൂടുതലും. സോഫ്റ്റ്‌വെയര്‍ സേവന രംഗം, നിര്‍മ്മാണരംഗം, എഞ്ചിനീയറിംഗ്, മെറ്റല്‍‌സ്, ലോഹങ്ങള്‍, എണ്ണ-വാതകം, അടിസ്ഥാന സൌകര്യങ്ങള്‍, ആരോഗ്യസംരക്ഷണം, ബാങ്കിംഗ്, സാമ്പത്തിക സേവനം, വ്യോമഗതാഗതം എന്നീ മേഖലകളിലാണ് ഒഴിവുള്ളത്.

എല്ലാ ഉപയോക്താക്കളും അന്താരാഷ്ട്ര തൊഴില്‍ വിഭാഗത്തില്‍ എത്തി തൊഴിലവസരങ്ങള്‍ തിരഞ്ഞ് അപേക്ഷിക്കണം.
കൂടുതല്‍
വി‌എസ്‌എന്‍‌എല്‍:പേര് മാ‍റ്റത്തിന് അംഗീകാരം
ഗുജറാത്ത് ഇലക്ഷന്‍ നെറ്റില്‍
ഹാമറിന്‍റെ ‘പ്രേതങ്ങള്‍’ വെബ്ബിലേക്കും
സൈന്യം: ആകര്‍ഷിക്കാന്‍ യു ട്യൂബ്
കൈക്കരുത്തിന്‍റെ ക്യാമറയുമായി സോണി
പാം: ജീവനക്കാരെ കുറയ്ക്കുന്നു