സംസ്ഥാനത്ത് ആദ്യമായി വളരെ വിപുലമായ തോതില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ മേള ഡി ടെക്സ് 2007 എന്ന പേരില്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള മൂന്നു ദിവസങ്ങളിലായാണ് മേള നടത്തുന്നത്.
മേളയില്‍ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, അനുബന്ധ ഘടകങ്ങള്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഐ.റ്റി, ടെലികമ്മ്യൂണിക്കേഷന്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവയുമായി ഡിജിറ്റല്‍ മേഖലയ്ക്കുള്ള ബന്ധം എന്നിവയും പ്രദര്‍ശനത്തിലെ പ്രധാന്‍ ഇനങ്ങളായിരിക്കും.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ജി ടെക്സ് ടെക്നോളജിയുടെ സഹായത്തോടെ ഇംപ്രസാരിയോ ഇവന്‍റ് മാനേജ്മെന്‍റ് ഇന്ത്യാ ലിമിറ്റഡാണ് യാണ് ഈ മേള സംഘടിപ്പിക്കുന്നത്. മേളയില്‍ സന്ദര്‍ശകര്‍ക്കായി നിരവധി ഓഫറുകളും ഒരുക്കുന്നുണ്ട്.
മേളയില്‍ മൊബെയില്‍ ഫോണുകള്‍, ഡിജിറ്റല്‍ കാമറകള്‍, ഓഫീസ് ഓട്ടോമേഷന്‍, ഡിഷ് ടി.വി, ലാപ്ടോപ്പുകള്‍, ജി.ഐ.എസ്, ഇ-ഗവേണന്‍സ്, ജി.പി.എസ്, കമ്മ്യൂണിക്കേഷന്‍ സെക്യൂരിറ്റി, നെറ്റ്‌വര്‍ക്ക് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കംപോണന്‍സ്, ഡോക്യുമെന്‍റ്, മ്യൂസിക്, ഇമേജ് സ്റ്റോറേജ് എന്നിവ ലഭ്യമാവും.
ഇതു കൂടാതെ മേളയില്‍ വൈഫൈ, ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കിംഗ്. ഐ.പി ടെക്നോളജി, സ്മാര്‍ട്ട് കാര്‍ഡ്, ഇ-പെയ്മെന്‍റ് സിസ്റ്റംസ്, പി.ഒ.എസ്, ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക്സ് തുടങ്ങിയ സേവനങ്ങള്‍ വിപണിയിലെത്തിക്കുന്ന നിരവധി കമ്പനികളുടെ ഉത്പന്നങ്ങള്‍ കാണാനാകും.
ജിടെക്സ് 2007 മേളയെകുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് 9387155182, 9387144189 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
|