പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നമ്പര്‍ പോര്‍ട്ടബിലിറ്റിക്കു സ്വാഗതം
mobile
PTIPTI
ഗവണ്‍‌മെന്‍റ് അടുത്ത വര്‍ഷം നടപ്പില്‍ വരുത്താന്‍ പോകുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ കമ്പനികള്‍. ഇന്ത്യന്‍ ടെലികോം രംഗത്തെ മൂന്നാം സ്ഥാനക്കാരായ ബിഎസ്എന്‍എല്‍ ജിഎസ്എം ലോബിയായ സെല്ലൂലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് ഈ നടപടിയെ സ്വാഗതം ചെയ്യുന്നത്.

ഈ പുതിയ നടപടി വിപണിയില്‍ മത്സരം മുറുകുന്നതിനും കൂടുതല്‍ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കാരണമാകുമെന്ന് ബി എസ് എന്‍ എല്‍ പറയുന്നു. ഉപഭോക്താക്കളുടെ പിന്തുണ സമ്പാദിക്കുന്നതിനും ടെലികോം ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കുകള്‍ ശക്തമാകുന്നതിനും ഇടയാക്കും. ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തുന്ന ഓപ്പറേറ്റര്‍മാര്‍ നിലനില്‍ക്കാനും ഇത് കാരണമാകുമെന്നും ബി എസ് എന്‍ എല്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ 12 ന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സേവനദാതാക്കളെ മാറ്റിയാലും അവരുടെ പഴയ നമ്പരില്‍ തുടരാനാകുമെന്നതാണ് പ്രത്യേകത. എന്നാല്‍ ഈ സംവിധാനം ചെന്നൈ, കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ നഗരങ്ങളില്‍ മാത്രമുള്ളവര്‍ക്കാണ് ലഭ്യമാകുന്നത്. ഈ സംവിധാനം അടുത്ത വര്‍ഷത്തിന്‍റെ നാലാം പാദം മുതല്‍ നിലവില്‍ വരും.
കൂടുതല്‍
സോണി ഐറിക്‍സണിനു പുതിയ മോഡല്‍
ശരീരത്തു നിന്നും വൈദ്യുതി
ലാപ്ടോപ്പ് ചാര്‍ജ്ജിംഗിനു സൈക്കിള്‍
വോഡഫോണ്‍ മുന്നേറുന്നു
യാഹൂ പുതിയ കരാറില്‍
വിന്‍ഡോസ് ലൈവ് ഇന്ത്യയിലേക്ക്