വിദ്യാലയങ്ങളില്‍ സാങ്കേതികവിദ്യാഭ്യാസം രംഗത്ത് പുതിയ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് അഡോബ് സിസ്റ്റം ക്രിയേറ്റീവ് സ്യൂട്ട് മൂന്ന് എന്ന പുതിയ സോഫ്റ്റ്‌വേര്‍ ലൈസന്‍സിംഗ് പ്രോഗ്രാം അവതരിപ്പിച്ചു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ സ്യൂട്ട്. പുതിയ സൈറ്റ് ലൈസന്‍സിംഗ് ഓപ്ഷനുകള്‍, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓപ്ഷനുകള്‍ സ്കൂളകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമായ പ്രത്യേകം തയാറാക്കിയിട്ടുണ്ട്.
ഡിസൈനേഴ്സിനും മറ്റും നിരവധി പുതിയ സാധ്യതകള്‍ നല്‍കുന്നതാണ് ക്രിയേറ്റീവ് സ്യൂട്ട് മൂന്ന്. പ്രിന്റ്, വെബ്, മൊബെയില്‍, ഫിലിം, വീഡിയോ നിര്‍മ്മാണം എന്നിവക്കുള്ള ഏറ്റവും പുതിയ സാങ്കേതിക പിന്തുണയാണ് ക്രിയേറ്റീവ് സ്യൂട്ട് നല്‍കുന്നത്.
|