ഓണ്‍ലൈന്‍ പരസ്യ സ്ഥാപനമായ ഡബിള്‍ ക്ലിക്ക് ഗൂഗിള്‍ ഏറ്റെടുത്ത നടപടി ആഴത്തിലുള്ള പരിശോധനയ്‌ക്ക് വിധേയമാക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍റെ അന്തിമ തീരുമാനത്തിനുള്ള സമയം 2008 ഏപ്രില്‍ 2 ആണ്.
ഇക്കാര്യത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഒരു കമ്മീഷനെ തന്നെ വച്ചിരിക്കുകയാണ്. പബ്ലിഷര്‍മാര്‍ക്കും, പരസ്യ ദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗൂഗിളിന്‍റെ പുതിയ നടപടി എങ്ങനെ ഗുണകരമാകും എന്നു വ്യക്തമാക്കാന്‍ കമ്മീഷനൊപ്പം സഹകരിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
കഴിഞ്ഞ മെയില്‍ ഈ കരാര്‍ പരിശോധന നടത്തിയ യു എസ് ഫെഡറല്‍ ട്രേഡ് യൂണിയനുമായും അന്വേഷണത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ സഹകരിക്കും. ഗൂഗിളും ഡബിള്‍ ക്ലിക്കും ഓണ്‍ലൈന്‍ പരസ്യ കാര്യത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും രണ്ടു പേരും വ്യത്യസ്തമായ രീതികളാണ് പിന്തുടരുന്നത്.
പരസ്യ ഏജന്‍സികളെയും വിപണനക്കാരെയും വെബ്സൈറ്റ് പബ്ലീഷര്‍മാരെയും ലിങ്ക് ചെയ്യാനുള്ള സഹായം ചെയ്യുന്നത് ഡബിള്‍ ക്ലിക്കാണ്. ഗൂഗിളിന്‍റെ സെര്‍ച്ചില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാര്‍ ചില പ്രത്യേക പദങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ പരസ്യങ്ങളിലേക്കെത്താന്‍ ഗൂഗിളും സഹായിക്കുന്നു. കൂടതെ സെര്‍ച്ചുകളുറ്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നതും ഗൂഗിളാണ്.
|