ലോകത്തെ വേഗമേറിയ പത്തു സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ ഡിസൈന്‍ ചെയ്‌ത കമ്പ്യൂട്ടറും ഉള്‍പ്പെട്ടു. ഇന്ത്യന്‍ സിസ്റ്റമായ ഇ കെ എ എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ നാലാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്നത് ഐ ബി എമ്മിന്‍റെ ബ്ലൂ ജന്‍/ എല്ലും പിയുമാണ്. ഐ ബി എമ്മിന്‍റെ ബ്ലൂ ജെന്‍/എല്‍-478 ഒന്നാം സ്ഥാനത്തും ഐ ബി എം ബ്ലൂ ജെന്‍/പി -167.3 രണ്ടാമതുമായി. എസ് ജി ഐ ആള്‍ടിക്‍സ് ഐ സി ഇ 8200-126.9 ആണ് ഇന്ത്യന്‍ ഉപകരണത്തിന്‍റെ തൊട്ടുമുന്നില്‍ മൂന്നാം സ്ഥാനത്ത്.
ആദ്യമായി ഈ പട്ടികയിലെത്തിയ ഇന്ത്യയുടെ ഉപകരണം ഡിസൈന്‍ ചെയ്‌തത് ഹൌലറ്റ് പക്കാര്‍ഡാണ്. 117.9 ടെറാഫ്ലോപ്പാണ് ഇതിന്‍റെ കരുത്ത്. പൂനെയിലെ കമ്പ്യൂട്ടേഷനല്‍ റിസര്‍ച്ച് ലബോറട്ടറിയിലാണ് ഇത് ഡിസൈന്‍ ചെയ്‌തത്. ഭൂകമ്പം സുനാമി പോലുള്ള ദുരന്തങ്ങളില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയാകും.
ഒന്നാം സ്ഥാനക്കാരനായ ഐ ബി എം ബ്ലൂ ജെന്‍/എല്‍- 478 ടെറാഫ്ലോപ്പിന്‍റെതാണ് സെക്കന്‍ഡില്‍ 478 ട്രില്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ ഇതിനാകും. കഴിഞ്ഞ ആറു മാസത്തിനകത്താണ് ഇത് അപ്ഗ്രേഡ് ചെയ്‌തത്. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയിലുള്ള ഏതൊരു യന്ത്രത്തേക്കാളും മൂന്നു മടങ്ങ് വേഗം ഇതിനുണ്ട്.
അമേരിക്കയുടെ ആണുവായുധങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനക്കാരനായ ബ്ലൂ ജെന്‍/പി 167.3 ടെറാഫ്ലോപ്പിന്‍റേതാണ്. കഴിഞ്ഞ ജൂണില്‍ ഇത് അവതരിപ്പിച്ചിരുന്നു. 500 ഉപകരണങ്ങളുടെ പട്ടികയില്‍ പെടുന്ന മൂന്നാമത്തെ ഉപകരണം ന്യൂ മെക്‍സിക്കോ അടിസ്ഥാനമാക്കിയുള്ള സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെന്‍ററിന്‍റേതാണ്. അഞ്ചാം സ്ഥാനത്ത് സ്വീഡിഷ് ഗവണ്മെന്‍റിനായി ഹൌലറ്റ് പക്കാര്‍ഡ് ഒരുക്കിയ സിസ്റ്റമാണ്.
|