ലക്‍ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് നേരിട്ട് വിവരങ്ങള്‍ എത്തിക്കാനുള്ള പരസ്യസ്ഥാപനങ്ങളുടെ ശ്രമത്തിന് മൊബൈയില്‍ പരസ്യങ്ങള്‍ പുതിയ അവസരമൊരുക്കുന്നു. ചെലവ് ചുരുക്കി യഥാര്‍ത്ഥ ഉപഭോക്തക്കള്‍ക്ക് മാത്രം പരസ്യവിവരങ്ങള്‍ എത്തിക്കാനുള്ള അവസരമാണ് മൊബൈലുകളിലൂടെ പരസ്യങ്ങള്‍ നല്‍കുന്ന സമ്പ്രദായം(എം-ആഡ്) നല്‍കുന്നത്.
അനാവശ്യമായ പരസ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനുള്ള പുതിയ സംവിധാനമാണ് ഈ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. എം-ആഡുകളുടെ സാധ്യതകള്‍ വളരെ വലുതാണ്.
ഇരുപത്തി നാല് മണിക്കൂറും പരസ്യം നല്‍കാനുള്ള അവസരമാണ് അതില്‍ ഏറ്റവും പ്രധാനം, പ്രത്യേക സാമ്പത്തികമണ്ഡലങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായി വിവരങ്ങള്‍ എത്തിക്കാനാകും. യുവ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കേണ്ട വിവരങ്ങള്‍ എത്തിക്കാന്‍ എം ആഡുകള്‍ വഴി വന്‍ പ്രചാരംനേടുന്നു.
ഈ സാഹചര്യത്തിലാണ് നെറ്റ് വഴിയുള്ള പരസ്യപ്രചാരണത്തിന്റെ മുഖ്യ എതിരാളിയായി എം ആഡുകള്‍ രംഗത്ത് എത്തിയത്. ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവരേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് സ്വന്തമായി മൊബെയില്‍ ഉള്ളവര്‍.
അതിനാല്‍ എം ആഡ് സേവനം ഒരുക്കുന്ന കമ്പനികള്‍ക്ക് ഇന്ത്യയില്‍ വലിയ സാധ്യതയാണ് ഇതിനോടകം കല്‍പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അനാവശ്യ ടെലിമാര്‍ക്കറ്റിങ്ങ് കോളുകള്‍ നിരോധിക്കാനുള്ള സംവിധാനം ഈ പരസ്യമാര്‍ഗത്തിന് വെല്ലുവിളിയാണ്.
|