ആകാശയാത്ര കൂടുതല്‍ കണിശവും സുഖപ്രദവുമാക്കാനുള്ള എയര്‍ലൈന്‍സ് കമ്പനികളുടെ കിട മത്സരങ്ങളില്‍ പങ്കാളിയാകുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കയറ്റുമതിക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി സി എസ്). ഇക്കാര്യത്തിനായി ഒരു കൂട്ടം പുതിയ സോഫ്റ്റ്വേറുകള്‍ തന്നെ വികസിപ്പിച്ചെടുത്തിയിരിക്കുകയാണ് ടി സി എസ്.
ബ്രിട്ടീഷ് എയര്‍വേസിന്‍റെ മോണീട്ടര്‍ ക്യാബിന്‍ ക്രൂ സൊല്യൂഷന്‍ പ്രവര്‍ത്തനങ്ങളിലാണ് ടി സി എസ് ഇപ്പോള്‍. ലണ്ടനിലെ ഹീത്രോ ടെര്‍മിനല്‍ 5 ല്‍ പരീക്ഷിച്ച ഈ സോഫ്റ്റ്വേര്‍ 2008 മാര്‍ച്ച് 27 ന് തുറക്കും. ‘ഇന്നോവേഷന്‍ 2.0 ’ എന്നു പേരു നല്‍കിയിരിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചത് ചെന്നൈയിലെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ലാബിലാണ്.
സൌകര്യപ്രദവും സുഖകരവുമായ ഒരു അന്തരീക്ഷം യാത്രക്കാരന് നല്‍കാനാണ് ഇന്നവേഷന്‍ 2.0 ഉപകരണണങ്ങള്‍ എന്ന് ടി സി എസ് ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ വ്യക്തമാക്കുന്നു. വിമാനയാത്രക്കാര്‍ കൂടിയതിനെ തുടര്‍ന്ന് ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി സൌകര്യങ്ങള്‍ ഒരുക്കാന്‍ വിമാന കമ്പനികള്‍ കടുത്ത മത്സരം തന്നെയാണ് നടത്തുന്നത്. നിലവില്‍ എയര്‍ലൈന്‍ മേഖല സാങ്കേതിക വിദ്യ ഒരുക്കുന്നതിനായി 11 മുതല്‍ 13 ബില്യണ്‍ ഡോളര്‍ വരെ ചെലവാക്കുന്നുണ്ട്.
ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡൊമൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഐ ടി രംഗം 7 മുതല്‍ 9 ശതമാനം വരെ വളര്‍ച്ചയും നേടിക്കഴിഞ്ഞു. ടി സി എസ് 4.4 ശതമാനം വരുമാനമാണ് ഉണ്ടാക്കിയത്. ബ്രിട്ടീഷ് എയര്‍ വേയ്‌സിനു പുറമേ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്‍റാ എന്നിവരും 3000 ജോലിക്കാരുള്ള ടി സി എസ്സിന്‍റെ കക്ഷികളാണ്.
|