പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഐ ജി എഫ് ബ്രസീലില്‍
അഗോളമായി ഇന്‍റര്‍നെറ്റ് രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ഇന്‍റര്‍നെറ്റ് ഗവേണന്‍സ് ഫോറം’(ഐ ജി എഫ്) ബ്രസീലിന്‍ നടക്കും. ഇന്‍റര്‍നെറ്റ് പോളിസി നിര്‍മ്മാതാക്കള്‍, പ്രവര്‍ത്തകര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ ഉള്‍പ്പെടെ 2000 ആള്‍ക്കാര്‍ പങ്കെടുക്കുന്ന ഈ ഫോറത്തില്‍ നെറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കു വിഷയമാക്കും.

ഇതു രണ്ടാം തവണയാണ് ബ്രസീല്‍ ഈ പരിപാടിക്കു വേദിയാകുന്നത്. നേരത്തെ 2003 ലും ഇന്‍റര്‍നെറ്റ് ഗവേണിംഗ് ഫോറത്തിനു ബ്രസീല്‍ വേദിയായിരുന്നു. യു എന്‍ പിന്തുണയോടെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഫോറത്തില്‍ ഇന്‍റര്‍നെറ്റ് സുരക്ഷ, അന്താരാഷ്ട്ര ഡൊമൈനുകള്‍ കോര്‍ നെറ്റ് ഫംഗ്‌ഷന്‍ നിയന്ത്രണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

ഐ ടി സമൂഹത്തിന്‍റെ ഏറ്റവും വലിയ കൂട്ടായ്‌മയായ ഇന്‍റര്‍നെറ്റ് ഗവേണന്‍സ് ഫോറം(ഐ ജി എഫ്) 2003, 2005 എന്നീ വര്‍ഷങ്ങളില്‍ നടന്നിരുന്നു. ഫോറത്തിന്‍റെ ആദ്യ സെഷനില്‍ നെറ്റ് സുരക്ഷ എങ്ങനെ ഫലപ്രദമാക്കാം എന്ന കാര്യത്തിലാണ് ചര്‍ച്ച നടത്തുക. സൈബര്‍ കുറ്റ കൃത്യങ്ങള്‍ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് പ്രധാനം.

രണ്ടാമത്തെ സെഷനില്‍ ഓണ്‍ ലൈനിലെ ഭാഷാപരമ്പാര്‍ ഭിന്നതകള്‍ സംബന്ധിച്ച കാര്യമാണ്. ആദ്യ ഫോറത്തില്‍ രൂപീകരിച്ച അഡ്‌ഹോക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഫോറത്തില്‍ ചര്‍ച്ച ചെയ്യും.
കൂടുതല്‍
പുതിയ ചിപ്പുമായി ഇന്‍റര്‍ല്‍
മോട്ടറോളയുടെ മോട്ടോയുവ
മൊബൈലില്‍ പാട്ടു വാങ്ങാം
ചെറു കമ്പ്യൂട്ടറുമായ്‌ എന്‍ ഐ ഐ ടി
ഐടി മൊബൈലിലൂടെ
നോക്കിയ എന്‍ 95 ഇന്ത്യയിലേക്ക്