പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചെറു കമ്പ്യൂട്ടറുമായ്‌ എന്‍ ഐ ഐ ടി
രാജ്യത്തെങ്ങുമുള്ള വിദ്യാലയങ്ങളില്‍ ചെറിയ ചെലവില്‍ കമ്പ്യൂട്ടറുകള്‍ എത്തിക്കുന്നതിനായി ഐ ടി സേവനദാതാവായ എന്‍ ഐ ഐ ടിയും അമേരിക്കന്‍ കമ്പനിയായ എന്‍ കമ്പ്യൂട്ടിങ്ങും ധാരണയിലെത്തി.

ചെലവ്‌ കുറഞ്ഞ കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭ്യമാക്കാന്‍ ഈ കൂട്ടായ്മ സഹായിക്കുമെന്ന്‌ എന്‍ ഐ ഐ ടി പ്രസിഡന്റ്‌ എന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. അമ്പത്‌ ശതമാനം വരെ കമ്പ്യൂട്ടര്‍ ചെലവ്‌ കുറച്ച്‌ നിര്‍മ്മിക്കാനാണ്‌ പദ്ധതി. വൈദ്യുതിയുടെ ഉപയോഗം 95 ശതമാനം വരെ ലഘൂകരിക്കുന്ന കമ്പ്യൂട്ടറുകളായിരിക്കും തയ്യാറാക്കുക.

ഒരു സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകള്‍ക്കും പ്രവര്‍ത്തിക്കാനാവശ്യമായ ഒരു കേന്ദ്രീകൃത സെന്‍ട്രല്‍ പ്രോസസ്സിങ്ങ്‌ യൂണിറ്റ്‌(സി പി യു) നിര്‍മ്മിച്ച്‌ വൈദ്യുതിചെലവും ഉത്പാദന ചെലവും കുറയ്ക്കാനാണ്‌ ലക്ഷ്യം. മുപ്പത്‌ കമ്പ്യൂട്ടറുകള്‍ വരെ ഒരു സി പി യുവില്‍ ബന്ധിപ്പിക്കാനാകും.
കൂടുതല്‍
ഐടി മൊബൈലിലൂടെ
നോക്കിയ എന്‍ 95 ഇന്ത്യയിലേക്ക്
എസ്എംഎസ് ഹരമാകുന്നു
സൈബര്‍ സുരക്ഷ ഇന്ത്യ പിന്നില്‍
ഐ ടി യൂറോപ്പ് ഇന്ത്യയിലേക്ക്
100 ഡോളര്‍ ലാപ്ടോപ്പിനു തുടക്കം