പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വരുന്നു നാനോ പഠനകേന്ദ്രങ്ങള്‍
നാനോ സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യയെ മുന്‍‌നിരയില്‍ എത്തിക്കുക എന്ന ലക്‌ഷ്യവുമായി മൂന്നു ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നു. കൊല്‍കൊത്ത, ബാംഗലൂരു മൊഹാലി എന്നിവടങ്ങളിലാണ് നാനോ ടെക്നോളജി ഗവേഷണ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത്.

ഈ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ടി രാമസാമി പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ നാനോ ദൌത്യത്തിന്‍റെ ഭാഗമായി നിലവില്‍ വരുന്ന ഈ ഗവേഷണ കേന്ദ്രങ്ങള്‍ക്ക് വേണട പിന്തുണ നല്‍കുമെന്ന് സംസഥാന സര്‍ക്കാരുകളും വ്യക്തമാക്കിയിട്ടുണ്ട്.

നാനോ സാങ്കേകതിക വിദ്യയെ ഒരു പഠനവിഷയമായി വളര്‍ത്തിയെടുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്‌ഷ്യമിടുന്നതെന്ന് രാമസാമി പറഞ്ഞു. നാനോ സാങ്കേതിക വിദ്യാ പഠനത്തിനായി ഇത്തരം കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് ആദ്യമായാണെങ്കിലും ഈ മേഖലയില്‍ ഇപ്പോള്‍ തന്നെ 50 മുതല്‍ 60 വരെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍
മൈക്രോസോഫ്റ്റ് സില്‍‌വര്‍ലൈറ്റ് എത്തുന്നു
മൊബയില്‍ സുരക്ഷയ്‌ക്ക് സോഫ്റ്റ്വേര്‍
സ്പാനിഷ് ടൂറിനു ഹോട്ട് ലൈന്‍
ദരിദ്രനിര്‍മ്മാര്‍ജ്ജനത്തിനു സൈറ്റ്
പിഎസ്‌സി ഓണ്‍ലൈന്‍ വലച്ചു
വൃദ്ധര്‍ക്ക് സൌഹൃദസൈറ്റ്