പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മൊബയില്‍ സുരക്ഷയ്‌ക്ക് സോഫ്റ്റ്വേര്‍
mobile
PTIFILE
കളഞ്ഞു പോയ മൊബെയില്‍ തിരിച്ചു കിട്ടാന്‍ എന്തൊക്കെ പൊല്ലാപ്പാണ്. ഇനി നടപടി ക്രമങ്ങള്‍ വേണ്ട വിധത്തില്‍ ക്രമീകരിച്ചാല്‍ തന്നെ മൊബയില്‍ കിട്ടുമെന്നതിന് ഉറപ്പൊന്നുമില്ല. എന്നാല്‍ ഈ വിഷമങ്ങള്‍ പരിഹരിക്കാനാണ് മൈക്രോ ടെക്കിന്‍റെ ലോസ്റ്റ് മൊബയില്‍ ട്രാക്കിംഗ് സിസ്റ്റം (എല്‍ എം ടി എസ്) എന്ന സോഫ്റ്റ് വേര്‍.

മൊബയില്‍ മോഷ്ടാവിന്‍റെ ചെറിയ പിഴവിനെയാണ് ഈ സോഫ്റ്റ്വേര്‍ മുതലെടുക്കുന്നത്. അടിച്ചു മാറ്റിയ മൊബയിലിന്‍റെ സിം മാറ്റാനുള്ള പ്രവണതയാണ് ഒരു മോഷ്ടാവിനു ആദ്യമുണ്ടാകുക. ഇങ്ങനെ സിം മാറ്റി ചെയ്യുന്ന ആദ്യ കോളില്‍ തന്നെ നിങ്ങളുടെ മൊബെയില്‍ ഇരിക്കുന്ന സ്ഥലവും പുതിയ സിമ്മിന്‍റെ നമ്പറും നിങ്ങളുടെ കമ്പ്യൂട്ടര്‍ തേടിയെത്തും

പുതിയ സോഫ്റ്റ്വേര്‍ നിങ്ങള്‍ സ്വന്തം മൊബയിലിലേക്ക് ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍ തന്നെ മൈക്രോ ടെക്കിന്‍റെ സെര്‍വറില്‍ നിങ്ങളുടെ നമ്പറും രണ്ട് റഫറന്‍സ് നമ്പറുകളും ഇ മെയില്‍ ഐ ഡിയും റെക്കോഡ് ചെയ്യും. ഇതിലേക്കാണ് നിങ്ങളുടെ നഷ്ടപ്പെട്ട മൊബെയില്‍ സന്ദേശം അയയ്‌ക്കുക.

ഈ സോഫ്റ്റ്വേര്‍ ഉള്‍പ്പെടുത്തിയ മൊബൈലുകള്‍ സിം മാറിയ ശേഷം ആദ്യം ചെയ്യുന്ന കോളില്‍ തന്നെ ലോക്കേഷനും നമ്പറും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മെസേജായി അയയ്‌ക്കും. ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ മൈക്രോഎല്‍ടിഎസ് ഡോട്ട് നെറ്റില്‍ നിന്നും ഈ സോഫ്റ്റ്വേര്‍ ഡൌണ്‍ ലോഡ് ചെയ്യാനാകും.

എന്നാല്‍ സാംസംഗ് ഒരു പടി കൂടി മുന്നോട്ട് കടന്നു. സിം മാറ്റിയാല്‍ ഉടന്‍ തന്നെ ഫോണില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഡേറ്റാകള്‍ ലോക്കാവുകയും ഡേറ്റാകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പൊളിക്കുകയും ചെയ്യും. ഇനി മൊബയിലുമായി നിങ്ങളെ തന്നെ തട്ടിയെടുത്താല്‍ ഒരു ക്ലിക്കില്‍ തന്നെ നിങ്ങളുടെ അടുത്ത കോണ്ടാക്‍ടിലേക്ക് സന്ദേശം എത്തുന്നു.

എന്നാല്‍ മൊബൈല്‍ സുരക്ഷാ സംവിധാനത്തിനങ്ങളൊന്നും ഇന്ന് പുതുമയല്ല. അന്താരാഷ്ട്ര കമ്പനികളായ നോക്കിയ, മോട്ടറോള, സോനി ഐറിക്സണ്‍ എന്നിവരെല്ലാം ഇത്തരം സാങ്കേതിക വിദ്യകള്‍ മൊബെയിലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം മൊബെയിലിലെ ഫയലുകളോ സിം തന്നെയോ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന തരത്തിലുള്ളതാണ്
കൂടുതല്‍
സ്പാനിഷ് ടൂറിനു ഹോട്ട് ലൈന്‍
ദരിദ്രനിര്‍മ്മാര്‍ജ്ജനത്തിനു സൈറ്റ്
പിഎസ്‌സി ഓണ്‍ലൈന്‍ വലച്ചു
വൃദ്ധര്‍ക്ക് സൌഹൃദസൈറ്റ്
യാഹൂവില്‍ ആശംസയ്‌ക്ക് ഹിന്ദി
എഓഎല്‍ ഇന്ത്യന്‍ ഭാഷയിലേക്ക്