പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വൃദ്ധര്‍ക്ക് സൌഹൃദസൈറ്റ്
അന്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി ഫേസ്ബുക്ക് പോലെയുള്ള ഒരു സൌഹൃദ സൈറ്റുമായി ബ്രിട്ടീഷ് കമ്പനി രംഗത്ത്.

ഉത്പന്നങ്ങളും സേവനങ്ങളും മുതിര്‍ന്ന തലമുറക്കായി മാറ്റിവച്ചിരിക്കുന്ന സാഗാ ഗ്രുപ്പാണ് സൈറ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. നെറ്റില്‍ ഒത്തുചേരുന്ന മദ്ധ്യവയസ്സ് പിന്നിട്ടവര്‍ക്കായാണ് സാഗാ സോണ്‍ രൂപം നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക്, മൈസ്പേസ് ശൈലിയിലാണ് ഇതിന്‍റെ രൂപകല്‍പ്പന. “ 50 പിന്നിട്ടവര്‍ ധാരാളമായി നെറ്റില്‍ എത്തുന്നുണ്ട്. അവര്‍ക്ക് ഒന്നിക്കാനും പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉള്ള ഇടമാണ് സാഗാ സോണ്‍.” സാഗാ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഗുഡ്സെല്‍ പറയുന്നു.

അംഗങ്ങള്‍ക്ക് സ്വന്തം പ്രൊഫൈല്‍, ചിത്രങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ രേഖപ്പെടുത്താനും ചാറ്റ്, ഡിസ്കഷന്‍ എന്നിവയില്‍ ഏര്‍പ്പെടാനും ഉള്ള അവസരമാണ് സാഗാ ഗ്രൂപ്പ് നല്‍കുന്നത്. പൂന്തോട്ടനിര്‍മ്മാണം, വ്യക്തിബന്ധങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ ചാറ്റ് ഗ്രൂപ്പില്‍ ഇതിനകം 13000 ആള്‍ക്കാര്‍ എത്തികഴിഞ്ഞു.


ഈ സൌഹൃദ കൂട്ടായ്മയിലെ നിലവിലുള്ള ഏറ്റവും പ്രായമുള്ള അംഗത്തിന്‍റെ പ്രായം 87വയസ്സാണ്.
കൂടുതല്‍
യാഹൂവില്‍ ആശംസയ്‌ക്ക് ഹിന്ദി
എഓഎല്‍ ഇന്ത്യന്‍ ഭാഷയിലേക്ക്
100 ഡോളര്‍ ലാപ്ടോപ്പ് ആദ്യം ഉറുഗ്വേ
നാനോ ട്യൂബ് റേഡിയോ
ജിസിഎസ് മൈക്രോസോഫ്റ്റിന്
മൊബൈലില്‍ സിനിമ