വൈവിധ്യമാര്‍ന്ന കമ്പ്യൂട്ടറുകളുടെ നിരയില്‍ നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ചവ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് മൈ റൈറ്റ് പിസി ഡോട്ട് കോം എന്ന വെബ്സൈറ്റ്. ഈ സൈറ്റിലെത്തുന്നവര്‍ക്ക് ലഘുവായ മാര്‍ഗ്ഗങ്ങളിലൂടെ തനിക്ക് ആവശ്യമുള്ള കമ്പ്യൂട്ടര്‍ കണ്ടെത്താനാണ് അവസരം ഒരുങ്ങുന്നത്.
കമ്പ്യൂട്ടറില്‍ നിന്നുള്ള തങ്ങളുടെ പ്രതീക്ഷകള്‍ ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ രേഖപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങള്‍ രേഖപെടുത്തി കഴിഞ്ഞാല്‍ ഓരോ ആള്‍ക്കും യോജിച്ച കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറുകളും ഏതാണെന്ന് സൈറ്റില്‍ തെളിയും.
വ്യക്തിപരമായ ഉപയോഗത്തിനും സ്ഥാപനങ്ങളിലെ ഉപയോഗത്തിനുമുള്ള കമ്പ്യൂട്ടറുകള്‍ ഇത്തരത്തില്‍ കണ്ടെത്താവുന്നതാണ്. പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്കും പഴയവ അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്കും ഇത് സഹായകരമാണ്. ഏറ്റവും യോജിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി കഴിഞ്ഞാല്‍ ഉപഭോക്താവിന് ഏറ്റവും സൌകര്യപ്രദമായ സ്ഥലത്തെ വ്യാപാരിയെ കണടെത്താനും ഈ സൈറ്റില്‍ സംവിധാനമുണ്ട്.
ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് യോജിച്ച കമ്പ്യൂട്ടറുകള്‍ കണ്ടെത്താനായി പലരുടെയും ഉപദേശം തേടേണ്ടി വരുന്ന സാഹചര്യത്തിന് ഇതോടെ അവസാനമായിരിക്കുകയാണ്. പരിചയക്കുറവ് കാരണം കമ്പ്യൂട്ടര്‍ വ്യാപാരികളാല്‍ കബളിപ്പിക്കപെടാനുള്ള സാധ്യതയും ഈ സൈറ്റ് ഇല്ലാതയാക്കുന്നു.
|