പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മൈ സ്പേസ് പരമ്പരയുമായി
my space
P.S. AbhayanFILE

ഓണ്‍ലൈന്‍ സമൂഹത്തിനു പ്രിയങ്കരമായ മൈസ്പേസ് ടിവി അവരുടെ ആദ്യ വെബ്പരമ്പര നെറ്റില്‍ അവതരിപ്പിക്കുന്നു. അവരുടെ ഉപഭോക്താക്കള്‍ക്ക് ടെലിവിഷനു സമാനമായ അനുഭവങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ പരമ്പര. ‘റൂം മേറ്റ്’ എന്ന പരമ്പരയുടെ ആദ്യ ഭാഗം ഒക്ടോബര്‍ 22 തിങ്കളാഴ്ച മുതല്‍ കാണിച്ചു തുടങ്ങും.

ഇരുപതുകളിലൂടെ കടന്നു പോകുന്ന നാല് കോളേജ് വിദ്യാര്‍ത്ഥിനികളുടെ സംഭവ ബഹുലമായ ലോസ് ഏഞ്ചല്‍‌സ് ജീവിതമാണ് കഥ. തിങ്കളാഴ്ച തുടങ്ങുന്ന പരമ്പര ഡിസംബര്‍ 21 വരെ തുടരും. മൊത്തം 41 എപ്പിസോഡുകളാണ് പരമ്പരയില്‍. ഓരോ മൂന്നു മിനിറ്റ് ഭാഗവും വൈകുന്നേരം നാലു മണിക്കാണ് തുടങ്ങുക.

കഥാപാത്രങ്ങളുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെടാനും അവരുടെ ചെയ്‌‌തികളെ സ്വാധീനിക്കാനും പ്രേക്ഷകര്‍ക്ക് അവസരമുണ്ട്. ഓണ്‍ലൈന്‍ പോളിംഗ് ടൂളുകള്‍ വഴി ആരാധകര്‍ക്ക് കമന്‍ഡുകള്‍ പോസ്റ്റ് ചെയ്യാനും ചാറ്റില്‍ ഏര്‍പ്പെടാനുമാകും. അയണ്‍ സിങ്ക് മീഡിയയാണ് പരമ്പരയുടെ നിര്‍മ്മാതാക്കള്‍.

ഇതിനു മുമ്പും വെബ് അടിസ്ഥാനമാക്കിയുള്ള പരമ്പരകള്‍ അയണ്‍ സിങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ‘വീ ഹോ ഗേള്‍സ്’, ‘വാന്‍ നൈ ഗൈസ്’ എന്നിവ അവയില്‍ ചിലതാണ്. ടെലിവിഷന്‍ പോലെ തന്നെ ഈ പരമ്പരകളും പരസ്യ വരുമാനം വന്‍ തോതില്‍ നല്‍കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ന്യൂസ് കോര്‍പ്പറേഷന്‍റെ ഭാഗമാണ് മൈ സ്പെസ്.

ഫോക്‍സ് നെറ്റ്വര്‍ക്കുമായും ബന്ധമുള്ള മൈ സ്പേസിലെ ‘റൂം മേറ്റ്’ അവതരിപ്പിക്കുന്നത് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ 2008 ഫോക്കസ് ഓട്ടോ മൊബൈലാണ്. യു എസിലെങ്ങും വെബിസോഡ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രവണത ഏറുകയാണ്. പല ടെലിവിഷന്‍ ചാനലുകളും വെബ്ബിസോഡ് നിര്‍മ്മാണത്തിലാണ്
കൂടുതല്‍
ടാറ്റയും ജി എസ് എമ്മിലേക്ക്
സ്കൈപ്പിന്‍റെ സെല്‍ ഫോണ്‍ ഉടന്‍
പ്ലേസ്റ്റേഷനു വില കുറയുന്നു
പകര്‍പ്പവകാശ സംരക്ഷണത്തിന് ധാരണ
പൂജ അഘോഷിക്കാന്‍ റിലയന്‍സ്
സെക്‍സ്’ സേര്‍ച്ചില്‍ ഇന്ത്യ മുന്നില്‍