ലൈംഗിക കാര്യത്തില്‍ സദാചാരത്തിന്‍റെ മുഖം മൂടിയണിഞ്ഞ ഇന്ത്യയുടെ മനശ്ശാസ്ത്രം പുറത്തു കൊണ്ടു വരികയാണ് ലോക പ്രശസ്ത സേര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ഗൂഗിളില്‍ ‘സെക്‍സ്’ എന്ന പദവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ തെരച്ചില്‍ നടത്തിയിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുകയാണ്.
ഈജിപ്ത്, ഇന്ത്യ, തുര്‍ക്കി എന്നീ രാജ്യങ്ങളാണെന്ന് ഗൂഗിളില്‍ സെക്‍സ് എന്ന പദവുമായി ബന്ധപ്പെട്ട സേര്‍ച്ചുകള്‍ കൂടുതല്‍ നടത്തിയതെന്ന് ഗൂഗിളിന്‍റെ സ്ഥിതി വിവര കണക്കുകളാണ് സൂചിപ്പിക്കുന്നത്.
ജര്‍മ്മനി, ഓസ്‌ട്രിയ, മെക്‍സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് സേര്‍ച്ചില്‍ പ്രിയം ‘ഹിറ്റ്ലര്‍’ എന്ന പദം ആയിരുന്നു. ചിലിയും ഓസ്ട്രേലിയയും, യു കെയും ‘നാസി’ എന്ന പദവുമായി ബന്ധപ്പെട്ട തെരച്ചിലുകള്‍ കൂടുതല്‍ നടത്തി. ഈ വിവരങ്ങള്‍ 2004 മുതലുള്ള കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ ‘ഗൂഗിള്‍ ട്രെന്‍ഡ്’ എന്ന വെബ്‌സൈറ്റില്‍ പറയുന്നു.
ചിലി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ‘ഗേ’ എന്ന വാക്കാണ്. ഇക്കാര്യത്തില്‍ മെക്‍സിക്കോ രണ്ടാമതും കൊളംബിയ മൂന്നാമതും നില്‍ക്കുന്നു. ‘ജിഹാദ്’ എന്ന പദവുമായി ബന്ധപ്പെട്ട എറ്റവും കൂടുതല്‍ തെരച്ചിലുകാര്‍ മൊറാക്കോയും ഇന്തോനേഷ്യയും പാകിസ്ഥാനുമായിരുന്നു. ‘ടെററിസം’ എന്ന പദം കൂടുതല്‍ ഉപയോഗിച്ചവര്‍ പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ്.
സെപ്തംബര്‍ 2007 വരെ ഇന്ത്യ ഏറ്റവും കൂടുതലായി ഉപയോഗിച്ച പദങ്ങള്‍ ചാര്‍മിനാര്‍, മദ്രാസ്, ദേവ് ആനന്ദ്, എ ആര്‍ റഹ്‌മാന്‍, മോഡുലാര്‍ കിച്ചണ്‍, ജാഗരണ്‍, കോഡാക്ക്, ജോധ്പൂര്‍, ലോജിടെക്ക്, സ്കോഡാ ഇന്ത്യ, എക്‍സ് എല്‍ ആര്‍ വി, ലൈവ് ക്രിക്കറ്റ് സ്കോര്‍, വിന്നി ദ പൂഹ്, ടെന്‍ സ്പോര്‍ട്‌സ് തുടങ്ങിയവകളായിരുന്നു. അതിനേക്കാള്‍ രസകരം അയര്‍ലണ്ടും അമേരിക്കയും യു കെയും ഏറ്റവും ഉപയോഗിച്ച പദം ‘ഹാംഗ് ഓവര്‍’ആയിരുന്നു
|