അടുത്ത തലമുറ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ ഇന്ത്യ സന്നദ്ധമാക്കണമെന്ന് പരംസൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപഞ്ജാതാവ് വിജയ് ഭക്ത്യാര്‍ ആവശ്യപ്പെട്ടു.
വരുതലമുറ സൂപ്പര്‍ കമ്പ്യൂട്ടറിനെ വികസിപ്പിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടണം. ലോകത്തിലെ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമേ ഇന്ന് അതിനുള്ള ശേഷിയുള്ളു. അമേരിക്ക, ജപ്പാന്‍, ചൈന എന്നിവയാണ് ആ മൂന്ന് രാജ്യങ്ങള്‍. ഈ പട്ടികയിലേക്ക് ഇന്ത്യക്കും കടക്കാനാകണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു.
ബാഹിരാകാശ ഗവേഷണരംഗത്തും നാനോ ടെക്നോളജി രംഗത്തും ഇന്ത്യക്ക് വന്‍ മുന്നേറ്റം നടത്താന്‍ പുതിയ തലമുറ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ആവിര്‍ഭാവം വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും തലമുറ സൂപ്പര്‍കമ്പ്യൂട്ടര്‍ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സി ഡാക്കിന് (സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങ്) ആയിരം കോടിയെങ്കിലും നീക്കി വയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ഡാക്കിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഭക്ത്യാര്‍.
|