പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആപ്പിളിന്‍റെ ഓ എസ് വിപണിയില്‍
computer
FILEFILE

ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ മക്കിന്‍റോഷ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒക്ടോബര്‍ 26 ന് വിപണിയില്‍ എത്തിക്കും. ഐ ഫോണ്‍ വിപണിയില്‍ എത്തിച്ചതിനു നാല് മാസത്തിനു ശേഷമാണ് ആപ്പിണിന്‍റെ പുതിയ ഉല്‍പ്പന്നം വിപണി തേടിയെത്തുന്നത്. ലെപ്പേര്‍ഡ് എന്ന പേരില്‍ ഒ എസ് എക്‍സ് സോഫ്റ്റ്വേറാണ് പുതിയ വെര്‍ഷന്‍.

ലെപ്പേഡ് ജൂണില്‍ പുറത്തിറക്കുമെന്നായിരുന്നു ആപ്പിള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഒറ്റ കമ്പ്യൂട്ടറുകളിലോ പല കമ്പ്യൂട്ടറുകളിലായോ ഉപയോഗിക്കാവുന്ന ഓ എസിന് സിംഗിള്‍ യൂസറാണെങ്കില്‍ 129 ഡോളറുകളും ഫാമിലി പാക്കാണെങ്കില്‍ 199 ഡോളറുമാണ് വില. ഫാമിലി പാക്കാണെങ്കില്‍ ഒരു വീട്ടിലെ അഞ്ചു കമ്പ്യൂട്ടറുകളില്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

ടൈം മെഷീന്‍ എന്ന പേരില്‍ ഒരു ഫയല്‍ ബാക്ക് അപ്പ് സവിശേഷതയും ഇ മെയിലിംഗ് കൂടുതല്‍ മെച്ചമാക്കുന്നതിനുള്ള സംവിധാനവുമാണ് പ്രധാന സവിശേഷതകളില്‍ പെടുന്നത്. കൂടാതെ ഒരു ഇന്‍സ്റ്റന്‍റ് മെസേജിംഗ്, വീട്ടിലെയോ ഓഫീസുകളിലെയൊ മറ്റ് കമ്പ്യൂട്ടറുകളിലെ ഫയലിലേക്ക് പെട്ടെന്നു കടന്നു കയറാവുന്ന സംവിധാനവും ഇതിന്‍റെ സ്വിശേഷതയാണ്.

ലിയോ പാര്‍ഡ് ഒ എസ് എക്‍സിന്‍റെ ആറാമത്തെ വെര്‍ഷനാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റിന്‍റെ പാതയാണ് ആപ്പിളും പിന്തുടരുന്നത്. സാമ്പത്തീക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ജൂണ്‍ 30 വരെ 1.8 ദശലക്ഷം കമ്പ്യൂട്ടറുകള്‍ മക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം കൂടുതല്‍ വില്‍പ്പന നടത്താന്‍ അവര്‍ക്കായി. മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വിന്‍ഡോസ് വിസ്താ ഈ വര്‍ഷം ആദ്യം വിപണിയില്‍ നല്ല ചലനം സൃഷ്ടിച്ചിരുന്നു.
കൂടുതല്‍
മൈ സ്പേസില്‍ സ്കൈപ്പിന്‍റെ ശബ്ദം
പുതിയ മോഡലുകളുമായി സാംസംഗ്
ലാപ്ടോപ്പ് ഉത്പാദനശേഷി ഇല്ലാതാക്കും?
നോക്കിയ ഫോണ്‍ വില കുറയ്ക്കുന്നു
ഐ ഫോണിനെതിരെ പരിസ്ഥിതി വാദികള്‍
മൊബൈല്‍ ടിവിയുമായി ബി‌എസ്‌എന്‍‌എല്‍