പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സ്ത്രീധനത്തിനെതിരെ സൈറ്റ്
matromonial
FILEFILE

ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അനാചാരമാണ്‌ സ്ത്രീധനം. സ്ത്രീധനത്തിനെതിരെ യുവജനങ്ങളുടെ കൂട്ടായ്മ സൃഷ്ടിച്ച വെബ്സൈറ്റ്‌ ശ്രദ്ധേയമാകുന്നു. സ്ത്രീധനം കൊടുക്കാനും വാങ്ങാനും താത്പര്യമില്ലാത്ത യുവതീയുവാക്കളുടെ കൂട്ടായ്മാണ്‌ 'ഐ ഡോണ്ട്‌വാണ്ട്ഡൗറി ഡോട്ട്‌ കോം' എന്ന സൈറ്റ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

സ്ത്രീധനമെന്ന അനാചാരത്തിനെതിരെ ശക്തമായ മുദ്രാവാക്യമുയര്‍ത്തികൊണ്ട്‌ ആറായിരത്തോളം യുവതീയുവാക്കള്‍ വെബ്സൈറ്റില്‍ ഇതിനോടകം ചേര്‍ന്നുകഴിഞ്ഞു.

സോഫ്ട്‌വെയര്‍ പ്രഫഷണലായ സത്യ നരേഷ്‌ 2006ലാണ്‌ ഈ സൈറ്റ്‌ ആരംഭിച്ചത്‌. തുടക്കത്തില്‍ ആരില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടാക്കാന്‍ സൈറ്റിന്‌ കഴിഞ്ഞില്ല. പിന്നീട്‌ ക്രമേണ അംഗത്വം കൂടുകയായിരുന്നു എന്ന്‌ സത്യ പറയുന്നു.

സ്ത്രീധനം വേണ്ട എന്ന്‌ പറയുന്ന പുരുഷന്‌ എന്തെങ്കിലും പോരായ്മ ഉണ്ടാകും എന്നതാണ്‌ വിവാഹ വിപണിയിലെ കണക്ക്‌ കൂട്ടല്‍ എന്നും സത്യ ചൂണ്ടികാട്ടുന്നു.മൂവായിരത്തി എണ്ണൂറ്‌ പുരുഷന്മാരും രണ്ടായിരത്തി ഒരുനൂറ്‌ സ്ത്രീകളുമാണ്‌ സൈറ്റില്‍ അംഗത്വമെടുത്തിരിക്കുന്നത്‌.

പാവപ്പെട്ട സ്ത്രീപുരുഷന്മാര്‍ക്ക്‌ പരസ്പരം പരിചയപ്പെടാനുള്ള വേദിയയിട്ടാണ്‌ സൈറ്റ്‌ ആദ്യം രൂപകല്‍പന ചെയ്തതെങ്കിലും സമ്പന്നരായി പുരുഷന്മാരും സ്ത്രീധനം ഉപേക്ഷിക്കാന്‍ തയ്യാറായി സൈറ്റില്‍ അംഗത്വമെടുത്തിട്ടുണ്ട്‌.


സൈറ്റില്‍ അംഗങ്ങളാകുന്നവര്‍ക്ക്‌ ഇഷ്ടമായവരെ തെരഞ്ഞെടുക്കാനുളള അവസരവും സൈറ്റ്‌ ഒരുക്കികൊടുക്കും.
കൂടുതല്‍
ഐ ടി ആകര്‍ഷിക്കാന്‍ വിഎസ്
ജി മെയില്‍ സ്റ്റോറേജ് കൂട്ടുന്നു
നോക്കിയ വില കുറയ്‌ക്കുന്നു
യുട്യൂബു വഴി ഫണ്ട് ഒഴുകുന്നു
ഇ-ഫയലിങ്ങിന് ജനപ്രീതിയേറുന്നു
ഐഡിയയുടെ ഉത്സവാനുകൂല്യം