മൈക്രോസോഫ്റ്റ് എക്‍സ് ബോക്‍സിന്‍റെ പുതിയ ഗെയിമായ ‘ഹാലോ-3’ ചരിത്രം രചിക്കുകയാണ്. ചൊവ്വാഴ്ച യൂറോപ്യന്‍ വിപണിയില്‍ എത്തിയ ഗെയിം വിപണിയില്‍ വില്‍പ്പനയില്‍ കുതിക്കുമെന്ന് വിലയിരുത്തുന്നു. ഗെയിം യുദ്ധത്തില്‍ എതിരാളികളായ സോണിയേയും നിന്‍റെന്‍റോയേയും കടത്തി വെട്ടുന്നതിനായിട്ടായിരുന്നു മൈക്രോസോഫ്റ്റ് ഹാലോ അവതരിപ്പിച്ചത്.
ബ്രിട്ടനില്‍ മാത്രം 1000 ല്‍ അധികം കടകളാണ് അര്‍ദ്ധ രാത്രിക്കു ശേഷവും തുറന്നു വച്ചിരുന്നു. ഗെയിം പ്രേമികളായ അനേകം ആള്‍ക്കാരാണ് ഗെയിമിന്‍റെ ഒരു കോപ്പികള്‍ക്കായി യൂറോപ്പിലെങ്ങും ക്യൂ നിന്നത്. ഒന്നാം ദിവസം തന്നെ 140 മില്യണ്‍ ഡോളറിനുള്ള വില്‍പ്പന നടത്താമെന്നതായിരുന്നു മൈക്രോസോഫ്റ്റിന്‍റെ പ്രതീക്ഷ.
ന്യൂയോര്‍ക്കിലും ഗെയിമിനായി 500 ല്‍ അധികം ആള്‍ക്കാരാണ് അര്‍ദ്ധ രാത്രിയില്‍ ഗെയിം എത്തുന്നതിനായി കാത്തിരുന്നത്. ഹലോ-3 യിലൂടെ എക്‍സ് ബോക്‍സ് 360 ന്‍റെ വില്‍പ്പന കൂട്ടാമെന്നതാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്. എക്‍സ് ബോക്‍സ് പദ്ധതിക്കായി മൈക്രോസോഫ്റ്റ് ബില്യണ്‍ കണക്കിനാണ് ഡോളറുകള്‍ ഒഴുക്കിയത്.
|