പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഡെല്‍ ഗോമുമായി സഹകരണത്തിന്
dell
FILEFILE
ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് വിതരണക്കാരായ ഗോം ഗ്രൂപ്പുമായി സഹകരണത്തിനായി ഒരുങ്ങുകയാണ് ലോകത്തിലെ രണ്ടാമത്തെ പി സി നിര്‍മ്മാതാക്കളായ ഡെല്‍. പുതിയതായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം ഡെല്ലിന്‍റെ പി സി കളും നോട്ട് ബുക്കുകളും ഗോം ഗ്രൂപ്പ് വില്‍പ്പന നടത്തും.

ഗോം ഗ്രൂപ്പിന്‍റെ പിതൃസ്ഥാപനമായ ഗോം ഇലക്ട്രിക്കല്‍ അപ്ലയന്‍സ് ഹോള്‍ഡിംഗ് ലിമിറ്റഡുമായിട്ടാണ് കരാര്‍. കരാര്‍ പ്രകാരം ചൈനയില്‍ 50 പുതിയ ഗോം സ്റ്റോറുകള്‍ അടുത്ത മാസം തുറക്കും. അടുത്ത വര്‍ഷം പകുതി എത്തുന്നതോടെ ഇതിലും കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി.

ഡെല്ലിനു ചൈനയിലെ ഉപഭോക്താക്കളെ തേടിയെത്താനുള്ള മികച്ച അവസരമാണിത്. ഗോമുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ മുന്നോട്ടും കൂടുതല്‍ ദൂരത്തിലുമുള്ള ബന്ധമാണ് ഡെല്‍ നോക്കുന്നതെന്ന് രണ്ടു കമ്പനികളും ഒന്നിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡെല്ലിന്‍റെ മാര്‍ക്കറ്റിംഗ് പ്രസിഡന്‍റ് പറഞ്ഞു.
കൂടുതല്‍
മൈ സ്പേസ് മൊബൈലിലേക്കും
വീഡിയോഗെയിം ഷോ ടോക്യോയില്‍
സത്യം ആളെ തേടുന്നു
സൈബര്‍ വില്ലന്‍‌മാരല്ല : ചൈന
കള്ളനെ പിടിക്കും സോഫ്റ്റ്‌വെയര്‍
ടെലികോം: ഉപഭോക്താക്കള്‍ കൂടുന്നു