രുചിയൂറും ഭക്ഷണം പാകം ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടര്‍ മനുഷ്യനെ തന്നെ ഏര്‍പ്പാട് ചെയ്തിരിക്കുകയാണ് ബീജിംഗിലെ ഒരു റിട്ടയേഡ് പ്രൊഫസര്‍.
രുചിയൂറുന്ന ഭക്ഷണം ഉണ്ടാക്കുന്നതിന് കമ്പ്യൂട്ടര്‍മനുഷ്യന് നിമിഷങ്ങള്‍ മാത്രം മതി. ബീജിങ്ങ് ആസ്ഥാനമായ ലിയു ചങ്ങ്ഫാ എന്ന റിട്ടേഡ് പ്രഫസറാണ് പാചകക്കാരനായ കമ്പ്യൂട്ടര്‍ മനുഷ്യന്‍റെ ഉടമ.
കമ്പ്യൂട്ടര്‍മനുഷ്യന്‍റെ കൈപുണ്യമറിയാന്‍ ദിവസേന നൂറ് കണക്കിന് ആളുകളാണ് ഇപ്പോള്‍ പ്രഫസറുടെ വീട്ടില്‍ എത്തുന്നത്. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രത സംവിധാനമാണ് ഈ പാചകക്കാരനെ നിയിന്ത്രിക്കുന്നത്.
പരിചയസമ്പന്നരായ പാചകക്കരാന്‍റെ കൈപുണ്യമാണ് കമ്പ്യൂട്ടര്‍ കുക്കിനെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍
|