പ്രധാന താള്‍  വാര്‍ത്ത  വിവര സാങ്കേതികവിദ്യ  ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രീമിയര്‍ ലീഗ് നിംബു സ്പോര്‍ട്‌സിന്
premier league
FILEFILE
പ്രമുഖ ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആ‍ധുനിക സാങ്കേതിക വിദ്യയില്‍ പ്രയോഗിക്കാനുള്ള അവകാശം ഇനി നിംബു സ്പോര്‍ട്സിനു മാത്രം. ലോകത്തുടനീളം ഇന്‍റര്‍നെറ്റിലും മൊബൈലിലും കളിയുടെ ക്ലിപ്പിംഗുകളും വീഡിയോകളും പ്രദര്‍ശിപ്പിക്കാനുള്ള അധികാരം നിംബു സ്വന്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ എണ്‍പതു രാജ്യങ്ങളിലേക്ക് മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ചൈന, ജപ്പാന്‍, കൊറിയ, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, യു എ ഇ, സൌദി അറേബ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങളും അള്‍ജീരിയ, ഈജിപ്ത് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും നിംബു സ്പോര്‍ട്‌സിന്‍റെ അവകാശത്തില്‍ പെടും.

യൂറോപ്പിലെ ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഗ്രീസ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്കു പുറമേ ബ്രസില്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിബുവാണ് നെറ്റിലും മൊബൈലിലും റൂണിയുടേയും ക്രിസ്ത്യാനോയുടേയും ദ്രോഗ്ബേയുടേയും ചലനങ്ങളും നീക്കങ്ങളും എത്തിക്കുക.

പ്രീമിയര്‍ ലീഗിലെ 2009-10 സീസണിലേക്ക് 1140 ലീഗ് മത്സരങ്ങള്‍ പരിധിയില്‍ പെടുന്നതായി അവരുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇതാദ്യമായിട്ടാണ് സംപ്രേഷണ അവകാശത്തിനു പുറത്ത് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഇന്‍രര്‍നെറ്റ് അവകാശം ഏതെങ്കിലും കമ്പനിക്കു നല്‍കുന്നത്. 2007 -2008 സീസണിലെ പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ഓഗസ്റ്റ് 11 മുതലാണ് തുടങ്ങുന്നത്.
കൂടുതല്‍
ഗാന്ധിയന്‍ സ്മരണകളുടെ വില
ഹാരി പോട്ടര്‍ വിവാദം തുടരുന്നു
ആപ്ടെക്‌ അഫ്ഗാനിലേക്ക്
ചൈന കീഴടക്കാന്‍ വിസ്ത
കള്ളനെ പിടിക്കാനും ഐടി
വിപ്രോ ചൈനയിലേക്കും